വയലാര്‍ രാമവര്‍മ്മ പുരസ്‌ക്കാരം: ജയസൂര്യ മികച്ച നടന്‍

 


കൊച്ചി: (www.kvartha.com 07.04.2016) വയലാര്‍ രാമവര്‍മ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌ക്കാരം ജയസൂര്യയ്ക്ക്. വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക വേദി പ്രഖ്യാപിച്ച പുരസ്‌കാരത്തിനാണ് ജയസൂര്യ അര്‍ഹനായത്.

വയലാര്‍ രാമവര്‍മ്മ പുരസ്‌ക്കാരം: ജയസൂര്യ മികച്ച നടന്‍രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത സു സു സുധീവാത് മീകം മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് അവാര്‍ഡ് ലഭിച്ചത്. കവിയൂര്‍ പൊന്നമ്മയ്ക്ക് ചലിച്ചിത്ര രത്‌ന പുരസ്‌കാരവും നെടുമുടി വേണുവിന് വയലാര്‍ കലാശ്രേഷ്ഠ പുരസ്‌കാരവും ലഭിച്ചു.

രഞ്ജിത്ത് ശങ്കറാണ് മികച്ച സംവിധായകന്‍. ജലം എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രിയങ്ക നായര്‍ മികച്ച നായികയായി തിരഞ്ഞെടുക്കപ്പെട്ടു.

Keywords: Kochi, Kerala, Jayasurya, Actor, Award, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia