കൈതപ്രം ജാതിവാൽ ഉപേക്ഷിച്ചത് പ്രചോദനമായി; തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി 'വീരം' സിനിമയിലെ ഹീറോ ശിവജിത്ത് നമ്പ്യാര്‍ ജാതിപ്പേരുപേക്ഷിച്ചു

 


ആലപ്പുഴ: (www.kvartha.com 11.03.2017) ‘വീരം’ സിനിമയിലെ ഹീറോ ശിവജിത്ത് നമ്പ്യാ‍ർ ജാതിപ്പേരുപേക്ഷിച്ചു. ശിവജിത് പത്മനാഭൻ എന്നാണ് ഇനി അറിയപ്പെടുക. ആലപ്പുഴ ബീച്ചില്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച എഴുത്തകം സ്വാതന്ത്യത്തിന്റെ തുരുത്ത് എന്ന പരിപാടിയുടെ ഉദ്ഘാടന വേളയിലാണ് ശിവജിത്ത് താന്‍ ജാതിവാല്‍ ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ജാതിപ്പേരുപേക്ഷിച്ച പ്രശസ്ത ഗാന രചയിതാവും കവിയുമായ കൈതപ്രം ദാമോദരന്റെ സാന്നിധ്യത്തിലും തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയുമായിരുന്നു ശിവജിത്തിന്റെ പ്രഖ്യാപനം. കവി കൈതപ്രം ദാമോദരന്‍ ജാതിവാലുപേക്ഷിച്ച തീരുമാനമാണ് തനിക്ക് പ്രചോദനമായത്.

കൈതപ്രം ജാതിവാൽ ഉപേക്ഷിച്ചത് പ്രചോദനമായി; തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി 'വീരം' സിനിമയിലെ ഹീറോ ശിവജിത്ത് നമ്പ്യാര്‍ ജാതിപ്പേരുപേക്ഷിച്ചു

ഒരു കലാകാരനെന്ന നിലയില്‍ ജാതിമത വർഗ അടയാളങ്ങളൊന്നുമില്ലാതെ തന്നെ അറിയപ്പെടണമെന്ന ആഗ്രഹമാണ് ഈ പ്രഖ്യാപനത്തിനു കാരണമെന്ന് ശിവജിത്ത് പറഞ്ഞു. കലയ്ക്ക് പ്രത്യേക ജാതിയോ മതമോ ഒന്നുമില്ല. എല്ലാകാര്യങ്ങളേയും ഒരുപോലെ ഉള്‍ക്കൊള്ളുന്നവനാണ് യഥാർത്ഥ കലാകാരന്‍. അതുകൊണ്ടുതന്നെ കലാകാരന് ജാതിവാലിന്റെ യാതൊരു ആവശ്യവുമില്ല. അദ്ദേഹം വ്യക്തമാക്കി.

വീരം’ സിനിമയിൽ ആരോമലായാണ് ശിവജിത് അഭിനയിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Veeram Malayalam film film actor Shivajith Nampiar now named as Shivajith Pathnmanabhan. In front of famous lyricist Kaithapram Damodaran He disclosed that he is removing his cast name.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia