ജയലളിതയുടെ ആദ്യ ചിത്രത്തിലെ നായകന്‍ ശ്രീകാന്ത് അന്തരിച്ചു

 



ചെന്നൈ: (www.kvartha.com 13.10.2021) പഴകാല തമിഴ് നടന്‍ ശ്രീകാന്ത്(82) അന്തരിച്ചു. അമ്പതോളം സിനിമകളില്‍ നായകനായി അഭിനയിച്ചു. പിന്നീട് കോമെഡി റോളുകളിലും വില്ലനായും തിളങ്ങി. നാലു പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ 200ലേറെ സിനിമകളില്‍ അഭിനയിച്ചു.

നടിയും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ ആദ്യ നായകനാണ് ശ്രീകാന്ത്. 1965 ല്‍ സിവി ശ്രീധര്‍ സംവിധാനം ചെയ്ത വെണ്ണിറൈ ആടൈ എന്ന സിനിമയില്‍ ജയലളിതയുടെ നായകനായി അരങ്ങേറി. കെ ബാലചന്ദറിന്റെ ഭാമവിജയം, പൂവ തലൈയ, എതിര്‍ നീച്ചല്‍, കാശേതാന്‍ കടവുളടാ തുടങ്ങിയവ ശ്രീകാന്തിന്റെ ശ്രദ്ധേയ സിനിമകളാണ്.  

ജയലളിതയുടെ ആദ്യ ചിത്രത്തിലെ നായകന്‍ ശ്രീകാന്ത് അന്തരിച്ചു


ശിവാജി ഗണേശന്‍, മുത്തുരാമന്‍, ശിവകുമാര്‍, രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. രജനീകാന്ത് നായകവേഷത്തില്‍ ആദ്യമായെത്തിയ ഭൈരവി എന്ന ചിത്രത്തില്‍ വില്ലന്‍വേഷത്തിലെത്തിയത് ശ്രീകാന്താണ്. മേജര്‍ സുന്ദര്‍രാജന്‍, നാഗേഷ്, കെ ബാലചന്ദര്‍ എന്നിവര്‍ക്കൊപ്പം നാടകരംഗത്തും ശ്രീകാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. 

Keywords:  News, National, India, Chennai, Cine Actor, Cinema, Entertainment, Jayalalitha, Death, Drama, Veteran actor Srikanth dies in Chennai at 82
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia