ഉലകനായകൻ വീണ്ടും വിവാദത്തിൽ, ആരാധകനെ തള്ളി മാറ്റുന്ന കമൽഹാസന്റെ വീഡിയോ വൈറൽ, കാണാം

 


ചെന്നൈ: (www.kvartha.com 27.11.2017) എപ്പോഴും വാർത്തകളിൽ ഇടം നേടുന്ന നടനാണ് കമൽ ഹാസൻ. ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ പ്രതികരിക്കുന്നതാണ് താരത്തെ വിവാദ നായകനാക്കുന്നത്. എന്നാൽ ഉലകനായകൻ വീണ്ടും വിവാദത്തിൽ പെട്ടിരിക്കുകയാണ്. ആരാധകനെ തള്ളി മാറ്റിയതിനാണ് കമലിനെ ആരാധകർ ഇപ്പോൾ ട്രോളിക്കൊണ്ടിരിക്കുന്നത്.

നിരവധിയാളുകൾ  കൂടിയിരിക്കുന്ന സ്ഥലത്തേക്ക് കമൽ നടന്നു വരുമ്പോഴാണ് സംഭവം. താരം സ്റ്റെപ് ഇറങ്ങി വരുമ്പോൾ ആരാധകൻ അദ്ദേഹത്തെ പിടിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ഉടൻ തന്നെ കമൽ അയാളെ തള്ളി മാറ്റുകയും  ശേഷം  കാറിൽ പോകുകയും ചെയ്യുന്നു. ആരാധകരിൽ ആരോ ആണ് വീഡിയോ എടുത്തത്. ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞോടുകയാണ്.

ഉലകനായകൻ വീണ്ടും വിവാദത്തിൽ, ആരാധകനെ തള്ളി മാറ്റുന്ന കമൽഹാസന്റെ വീഡിയോ വൈറൽ, കാണാം

നേരത്തെ ഹിന്ദുക്കൾക്കെതിരെ നടത്തിയ കമലിന്റെ പരാമർശം വിവാദമായിരുന്നു. ഹിന്ദുക്കൾ മറ്റുള്ളവരെ അംഗീകരിക്കണമെന്ന് താരം പറഞ്ഞിരുന്നു. കൂടാതെ സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിലും തെന്നിന്ത്യന്‍ താരം കമൽഹാസന്‍ പ്രതികരിച്ചിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ഭീഷണികളില്‍ ഖേദം രേഖപ്പെടുത്തിയ കമല്‍ സിനിമയിലെ നായിക ദീപിക പദുകോണിന്റെ തല സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.



Summary: Controversies seem to be following legendary Indian actor Kamal Haasan. Recently, a video of him angrily pushing a fan at a public place has appeared on the internet and has gathered much debate on the social media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia