ഒരുപാട് മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് താന്‍ ഇപ്പോള്‍ കടന്നുപോകുന്നതെന്ന് നടി മഞ്ജു വാര്യര്‍

 


ന്യൂയോര്‍ക്ക് : (www.kvartha.com 26.07.2017) ഒരുപാട് മാനസികസംഘര്‍ഷങ്ങളിലൂടെയാണ് താന്‍ ഇപ്പോള്‍ കടന്നുപോകുന്നതെന്ന് നടി മഞ്ജു വാര്യര്‍. അമേരിക്കയില്‍ നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് ദാന ചടങ്ങിലാണ് മഞ്ജുവിന്റെ പ്രതികരണം.

തനിക്കിവിടെ എത്തിച്ചേരാന്‍ ഒരുപാട് അധ്വാനം വേണ്ടിവന്നു. ഇവിടെ എത്താന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും മഞ്ജു പറഞ്ഞു. മികച്ച നടിക്കുള്ള പുരസ്‌കാരം വാങ്ങാനാണ് മഞ്ജു എത്തിയത്. വേട്ട, കരിങ്കുന്നം സിക്‌സസ് എന്നീ സിനിമകളിലെ പ്രകടനത്തിനാണ് മഞ്ജുവിന് പുരസ്‌കാരം ലഭിച്ചത്. ഈ രണ്ടു പ്രോജക്ടുകളിലും നടിക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാ കലാകാരന്മാരെയും മനസ്സ് നിറഞ്ഞ് ഓര്‍ക്കുന്നുവെന്നും ഈ നേട്ടത്തില്‍ ഏറ്റവുമധികം സന്തോഷിക്കുമായിരുന്ന വേട്ടയുടെ സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്നും മഞ്ജു പറഞ്ഞു.

ഒരുപാട് മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് താന്‍ ഇപ്പോള്‍ കടന്നുപോകുന്നതെന്ന് നടി മഞ്ജു വാര്യര്‍

നേരത്തേ, മഞ്ജുവിനു വിദേശയാത്രകള്‍ക്കു വിലക്കുള്ളതിനാല്‍ ചടങ്ങില്‍ പങ്കെടുത്തേക്കില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മഞ്ജുവിന്റെ മറുപടി പ്രസംഗത്തിലും നടി അനുഭവിക്കുന്ന ആത്മസംഘര്‍ഷം പ്രകടമായിരുന്നു.

മഞ്ജുവിന്റെ വാക്കുകള്‍;

'ഒരുപാട് അധ്വാനം വേണ്ടി വന്നു ഇവിടെ എത്തിച്ചേരാന്‍. ഇവിടെ എത്താന്‍ സാധിക്കില്ലെന്ന് തീരുമാനിക്കേണ്ടി വന്ന ദിവസങ്ങളായിരുന്നു കടന്ന് പോയിരുന്നത്. അത്രയേറെ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോയത്. ആ സമയത്തും ഒട്ടും പ്രതീക്ഷ കൈവിടാതെ എനിക്കൊപ്പം നിന്ന പ്രിയ സുഹൃത്തുക്കള്‍ മാര്‍ട്ടിനും ജോജുവിനും നന്ദി. ഇങ്ങോട്ട് വരാന്‍ അനുവാദം തന്ന ഇപ്പോള്‍ ഷൂട്ടിങ് നടക്കുന്ന ആമിയുടെ സംവിധായകന്‍ കമല്‍ സാറിനും നിര്‍മാതാവിനും നന്ദി പറയുന്നു.'

'ആമിയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് ഞാനിപ്പോള്‍. സിനിമയുടെ സംവിധായകനും നിര്‍മാതാവും ദയയുള്ളവരായതുകൊണ്ടാണ് എനിക്കിവിടെ നില്‍ക്കാനാകുന്നത്. ഇതിനായി ഷൂട്ടിങ് ഷെഡ്യൂള്‍ പോലും മാറ്റേണ്ടിവന്നുവെന്നും മഞ്ജു പറഞ്ഞു.

അതിലുപരി ഇത്രയും ദൂരത്തിരുന്ന് ഞങ്ങളെ ശക്തമായി സ്‌നേഹിക്കുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് ഒരുപാട് നന്ദി. ദൂരം സ്‌നേഹം കുറക്കുകയല്ല കൂട്ടുകയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും മഞ്ജു അഭിപ്രായപ്പെട്ടു.

'ഈ പുരസ്‌കാരത്തില്‍ പതിഞ്ഞിരിക്കുന്നത് അമേരിക്കന്‍ മലയാളികളുടെ കയ്യൊപ്പാണ്. നിങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണയ്ക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും അമേരിക്കന്‍ മലയാളികളില്‍നിന്നും മികച്ച ബഹുമതിയാണു ലഭിച്ചതെന്നും അവര്‍ പറഞ്ഞു. അതിര്‍ത്തികള്‍ മറികടന്നു പുതിയ ജീവിതം കെട്ടിപ്പടുക്കുന്നവരുടെ അനുമോദനം വിലമതിക്കാനാകാത്തതാണെന്നും മഞ്ജു അഭിപ്രായപ്പെട്ടു.



Also Read:
മറിഞ്ഞ ലോറിക്കടിയില്‍പെട്ട് ഡ്രൈവര്‍ക്ക് ഗുരുതരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Manju Warrier speech|North American Film Awards (NAFA) 2017, New York, News, Cinema, Entertainment, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia