ഷാഹിദ് കപൂറിന്റെ കുളം കൊതുകുകളുടെ താവളം; അയല്‍വാസിയായ വിദ്യാബാലന് ഡങ്കിപ്പനി
Sep 17, 2016, 11:55 IST
(www.kvartha.com 17.09.2016) ബോളിവുഡ് താരം വിദ്യാ ബാലന് ഡെങ്കിപ്പനിയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ദ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുകയാണ് താരം ഇപ്പോള്‍. സംഭവത്തില്‍ വിദ്യയുടെ ഫ് ളാറ്റിന് സമീപത്ത് താമസിക്കുന്ന നടന്‍ ഷാഹിദ് കപൂറിന് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം നോട്ടീസ് അയച്ചു.
ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകുകള്‍ പെരുകുന്നത് തടയുന്നതില്‍ ഷാഹിദ് കപൂര്‍ അലംഭാവം കാണിച്ചെന്നാരോപിച്ചാണ് നോട്ടീസ്.
ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകുകള്‍ പെരുകുന്നത് തടയുന്നതില്‍ ഷാഹിദ് കപൂര്‍ അലംഭാവം കാണിച്ചെന്നാരോപിച്ചാണ് നോട്ടീസ്.
ഷാഹിദിന്റെ ഫ് ളാറ്റിലെ ഉപയോഗശൂന്യമായ സ്വിമ്മിംഗ് പൂള്‍ കൊതുകുകളുടെ താവളമാണെന്നും ആരോഗ്യവിഭാഗം അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഷാഹിദിനോട് 10,000 രൂപ പിഴയടയ്ക്കാന്‍
അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യയുടെ മറ്റൊരു അയല്‍ക്കാരന് കൂടി മുനിസിപ്പല്‍ അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം
ഷാഹിദിന് മുനിസിപ്പല്‍ അധികൃതര്‍ നോട്ടീസ് നല്‍കിയതിനെക്കുറിച്ച് വിദ്യാബാലന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Keywords: Vidya Balan gets dengue, neighbour Shahid Kapoor served notice, Bollywood, Actress, Doctor, Hospital, Allegation, Flat, Report, Cinema, Entertainment, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.