ദളപതി 68? വിജയ് - ആറ്റ് ലി ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുന്നു; 4-ാമത്തെ ഹിറ്റിനായി ആകാംക്ഷയോടെ കാത്തിരുന്ന് ആരാധകര്‍

 


ചെന്നൈ: (www.kvartha.com 01.12.2021)  തമിഴകത്തെ ഏറ്റവും വലിയ ഹിറ്റ് ജോഡിയായ വിജയും സംവിധായകന്‍ ആറ്റ് ലിയും വീണ്ടും  ഒന്നിക്കുന്നു. ഇത് നാലാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. തെരി, മെര്‍സല്‍, ബീഗില്‍ എന്നീ  ചിത്രങ്ങളിലാണ് നേരത്തെ ഇരുവരും ഒന്നിച്ചത്. ഇരുവരുടേയും നാലാമത്തെ ഹിറ്റ് ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ദളപതി 68 ന് വേണ്ടി വിജയ്യും അറ്റ്ലിയും വീണ്ടും ഒന്നിക്കാന്‍ പദ്ധതിയിടുന്നതായുള്ള റിപോര്‍ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്നിരുന്നാലും, ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.

സംവിധായകന്‍ ആറ്റ്‌ലി കടുത്ത വിജയ് ആരാധകന്‍  കൂടിയാണ്. അതുകൊണ്ടു തന്നെ വിജയ് ആരാധകര്‍ക്ക് തിയേറ്ററുകളില്‍ ആവേശത്തോടെ കണ്ടിരിക്കാന്‍ കഴിയുന്ന സിനിമകളായിരുന്നു മൂന്നും. നാലാമത്തെ ചിത്രവും നിരാശരാക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. വിജയ് നായകനാകുന്ന ബീസ്റ്റിന്റെ ചിത്രീകരണം  കഴിഞ്ഞാല്‍ ഉടന്‍ തന്നെ ആറ്റ്‌ലി - വിജയ് ചിത്രം ആരംഭിക്കുമെന്നാണ്  റിപോര്‍ടുകള്‍.  
  
അതേസമയം ശാരൂഖ് ഖാനും നയന്‍താരയും  ഒന്നിക്കുന്ന തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് ഇപ്പോള്‍ ആറ്റ്‌ലി. ഒരു ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ്   ചിത്രത്തിന്റെ പ്രമേയം. ബാങ്ക് കൊള്ള പ്രധാന പ്രമേയമായി വന്ന വെബ് സീരീസ് മണിഹെയിസ് റ്റിന്റെ   ഹിന്ദി പതിപ്പില്‍ ശാരൂഖ് ഖാന്‍ അഭിനയിക്കുന്നതായുള്ള വാര്‍ത്തകള്‍  കഴിഞ്ഞ വര്‍ഷം തന്നെ പ്രചരിച്ചിരുന്നു. 

ദളപതി 68? വിജയ് - ആറ്റ് ലി ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുന്നു; 4-ാമത്തെ ഹിറ്റിനായി ആകാംക്ഷയോടെ കാത്തിരുന്ന് ആരാധകര്‍

പാന്‍ ഇന്‍ഡ്യന്‍ നടിയായ പ്രിയാമണിയും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദക്ഷിണേന്‍ഡ്യന്‍ സിനിമാലോകത്ത് നിന്നും നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തമിഴ് സൂപെര്‍ താരം  വിജയ് ഗസ്റ്റ് റോളില്‍ ചിത്രത്തില്‍ എത്തുമെന്നും റിപോര്‍ടുകള്‍ ഉണ്ട്.  

Keywords:  Vijay and Atlee to join hands again for Thalapathy 68?, Chennai, Cinema, News, Entertainment, Director, Actor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia