ദൃശ്യത്തിന് ശേഷം റോഷന്‍ നായകനാകുന്ന പുതു ചിത്രം എത്തുന്നു; 'വിന്‍സെന്റ് ആന്‍ഡ് ദി പോപ്' ജൂണ്‍ അവസാനവാരം ഒടിടി പ്ലാറ്റുഫോമുകളില്‍
Jun 4, 2021, 10:59 IST
കൊച്ചി: (www.kvartha.com 04.06.2021) ദൃശ്യത്തിന് ശേഷം റോഷന്‍ നായകനാകുന്ന പുതു ചിത്രം എത്തുന്നു. ബിജോയ് പി ഐ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'വിന്‍സെന്റ് ആന്‍ഡ് ദി പോപ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജൂണ്‍ അവസാനവാരം ഒടിടി പ്ലാറ്റുഫോമുകളില്‍ റിലീസ് ചെയ്യും.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന് ശേഷം റോഷന്‍ വേഷമിടുന്ന മലയാള ചിത്രമാണിത്. വിന്‍സെന്റ് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് റോഷന്‍ അവതരിപ്പിക്കുന്നത്. വിന്‍സെന്റ്, ഹോജ, പോപ്പ് എന്നീ മൂന്ന് കഥാപാത്രങ്ങളുമായി കോര്‍ത്തിണക്കിയ 'വിന്‍സെന്റ് ആന്‍ഡ് ദി പോപ്' വളരെ വ്യത്യസ്ത പുലര്‍ത്തുന്നു. കുരിശുമല, ആരുവാമൊഴി, തിരുവനന്തപുരം എന്നീ ലൊകേഷനുകളില്‍ ചിത്രത്തിന്റെ ഷൂടിങ് പൂര്‍ത്തിയാക്കി.
റിവഞ്ച് ത്രിലെര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. സഞ്ജീവ് കൃഷ്ണന്‍ പശ്ചാത്തല സംഗീതവും കിരണ്‍ വിജയ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. വാണിമഹല്‍ ക്രിയേഷന്‍സ് ആണ് നിര്‍മാണം. അഖില്‍ ഗീതാനന്ദ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.