ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് നടന്‍ വിശാലിന് പരിക്ക്
Mar 28, 2019, 12:43 IST
ചെന്നൈ: (www.kvartha.com 28.03.2019) ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് തെന്നിന്ത്യന്‍ നടന്‍ വിശാലിന് പരിക്ക്. തുര്‍ക്കിയില്‍ വെച്ച് നടന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിനിടയിലാണ് പരിക്കേറ്റത്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ എ.ടി.വി. ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടനെ വിശാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് അപകടം നടന്നത്.
സുന്ദര്‍ സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിശാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തമന്നയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മലയാളി താരം ഐശ്വര്യലക്ഷ്മിയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 50 ദിവസത്തെ ചിത്രീകരണമാണ് വിശാലിന് ഉള്ളത്.
വിശാലിന്റെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കുകള്‍ ഗുരുതരമല്ലെങ്കിലും കുറച്ച് ദിവസം ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ വിശാലിന് കഴിയില്ല. തുര്‍ക്കിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിശാലിന്റെ ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ട്. കൈകളിലും കാലുകളിലും ബാന്‍ഡേജ് ഇട്ട ഫോട്ടോകളാണ് പുറത്തുവരുന്നത്.
അയോഗ്യയാണ് വിശാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം. സണ്ടക്കോഴി 2 ന് ശേഷം വിശാലിന്റേതായി വരുന്ന ചിത്രമാണ് അയോഗ്യ.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഗേള്‍ ഫ്രണ്ട് അനിഷ അല്ല റെഡ്ഡിയുമായുള്ള വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഹൈദരാബാദില്‍ വെച്ചായിരുന്നു ഗംഭീരമായ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഇതിന്റെ ഫോട്ടോകള്‍ താരം പുറത്തുവിട്ടിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ് താരം നേരെ തുര്‍ക്കിയിലെ ഷൂട്ടിംഗ് സെറ്റിലേക്കാണ് പോയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Vishal gets injured in a bike accident in Turkey while shooting for Sundar C film, Chennai, News, Actor, Injured, Accident, Hospital, Treatment, Cinema, Entertainment, National.
സുന്ദര്‍ സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിശാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തമന്നയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മലയാളി താരം ഐശ്വര്യലക്ഷ്മിയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 50 ദിവസത്തെ ചിത്രീകരണമാണ് വിശാലിന് ഉള്ളത്.
വിശാലിന്റെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കുകള്‍ ഗുരുതരമല്ലെങ്കിലും കുറച്ച് ദിവസം ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ വിശാലിന് കഴിയില്ല. തുര്‍ക്കിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിശാലിന്റെ ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ട്. കൈകളിലും കാലുകളിലും ബാന്‍ഡേജ് ഇട്ട ഫോട്ടോകളാണ് പുറത്തുവരുന്നത്.
അയോഗ്യയാണ് വിശാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം. സണ്ടക്കോഴി 2 ന് ശേഷം വിശാലിന്റേതായി വരുന്ന ചിത്രമാണ് അയോഗ്യ.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഗേള്‍ ഫ്രണ്ട് അനിഷ അല്ല റെഡ്ഡിയുമായുള്ള വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഹൈദരാബാദില്‍ വെച്ചായിരുന്നു ഗംഭീരമായ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഇതിന്റെ ഫോട്ടോകള്‍ താരം പുറത്തുവിട്ടിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ് താരം നേരെ തുര്‍ക്കിയിലെ ഷൂട്ടിംഗ് സെറ്റിലേക്കാണ് പോയത്.
Keywords: Vishal gets injured in a bike accident in Turkey while shooting for Sundar C film, Chennai, News, Actor, Injured, Accident, Hospital, Treatment, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.