ഗുരുഗ്രാമില്‍ നടന്ന ചില വിചിത്ര സംഭവങ്ങളെ അടിസ്ഥാനമാക്കി ഉടന്‍ വരുന്നു ഹൊറര്‍ ത്രില്ലര്‍ പടം; ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടി വിവേക് ഒബ്‌റോയ്

 



മുംബൈ: (www.kvartha.com 03.07.2020) വിചിത്ര സംഭവങ്ങളെ അടിസ്ഥാനമാക്കി ഉടന്‍ വരുന്നു വിവേക് ഒബ്‌റോയുടെ ഹൊറര്‍ ത്രില്ലര്‍ ചിത്രം. വിവേക് ഒബ്‌റോയ്‌യുടെ പ്രൊഡക്ഷന്‍ ഹൗസ് ആയ ഒബ്‌റോയ് മെഗാ എന്റര്‍ടെയ്ന്‍മെന്റ് മന്ദിര എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. രണ്ടാമത് നിര്‍മ്മിക്കുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരമുണ്ടാകുമെന്നാണ് നടന്‍ വിവേക് ഒബ്‌റോയ് വിശദമാക്കുന്നത്.

ഗുരുഗ്രാമില്‍ നടന്ന ചില വിചിത്ര സംഭവങ്ങളെ അടിസ്ഥാനമാക്കി ഉടന്‍ വരുന്നു ഹൊറര്‍ ത്രില്ലര്‍ പടം; ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടി വിവേക് ഒബ്‌റോയ്

റോസി ദി സാഫ്രോണ്‍ ചാപ്റ്റര്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഗുരുഗ്രാമില്‍ നടന്ന ചില വിചിത്ര സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്നും വിവേക് ഒബ്‌റോയ് ട്വീറ്റില്‍ വിശദമാക്കുന്നു. സുപ്രധാന കഥാപാത്രങ്ങള്‍ പുതുമുഖങ്ങള്‍ ആയിരിക്കുമെന്നും വിവേക് ഒബ്‌റോയ് വിശദമാക്കുന്നു. 'കോഫി വിത്ത് ഡി', 'മരുധര്‍ എക്‌സ്പ്രസ്' തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള വിശാല്‍ മിശ്രയാണ് സംവിധാനം.
നേരത്തെ ഒരു മര്‍ഡര്‍ മിസ്റ്ററി ചിത്രമായ 'ഇതി'യിലൂടെ നടന്‍ വിവേക് ഒബ്‌റോയ് നിര്‍മ്മാണരംഗത്തേക്ക് കടന്നിരുന്നു. കൊല ചെയ്യപ്പെട്ടയാള്‍ അതു തെളിയിക്കാന്‍ സമയത്തെ മറികടന്നു നടത്തുന്ന സഞ്ചാരമെന്നാണ് ഇതിയുടെ സിനോപ്‌സിസ്.

Keywords: News, National, India, Mumbai, Bollywood, Cinema, Entertainment, Vivek Oberoi announces second production and in search of new talents for lead role
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia