Marriage | തമിഴ് ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടിയും അവതാരകയുമായ മഹാലക്ഷ്മിയും വിവാഹിതരായി
Sep 1, 2022, 18:40 IST
ചെന്നൈ: (www.kvartha.com) തമിഴ് ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടിയും അവതാരകയുമായ മഹാലക്ഷ്മിയും വിവാഹിതരായി. തിരുപ്പതിയില്‍വെച്ച് നടന്ന ചടങ്ങില്‍ ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഇരുവരുടേയും രണ്ടാം വിവാഹമാണ്.
ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. രവീന്ദര്‍ നിര്‍മിക്കുന്ന വിടിയും വരൈ കാത്തിര് എന്ന ചിത്രത്തില്‍ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ സെറ്റില്‍ നിന്ന് തുടങ്ങിയതാണ് ഇരുവരുടേയും പ്രണയം.
രണ്ടുപേരും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയാ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. 'നിങ്ങളെ എന്റെ പങ്കാളിയായി ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്. സ്നേഹം കൊണ്ട് നിങ്ങളെന്റെ ജീവിതം നിറച്ചു. സ്നേഹം അമ്മൂ..' എന്ന കുറിപ്പോടെയാണ് മഹാലക്ഷ്മി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
അവതാരകയായി ശ്രദ്ധേയയായ മഹാലക്ഷ്മി തമിഴ് സീരിയലുകളിലൂടെയാണ് പ്രേക്ഷരുടെ ഹൃദയത്തില്‍ ഇടം നേടിയത്. വാണി റാണി, ഓഫീസ്, ചെല്ലമേ, ഉതിരിപ്പൂക്കള്‍ തുടങ്ങിയവയാണ് മഹാലക്ഷ്മി അഭിനയിച്ച പരമ്പരകള്‍.
തമിഴിലെ പ്രശസ്ത നിര്‍മാണ കംപനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമസ്ഥനാണ് രവീന്ദര്‍. സുട്ട കഥൈ, നട്പെന്നാ എന്നാന്നു തെരിയുമോ, നളനും നന്ദിനിയും തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്.
ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. രവീന്ദര്‍ നിര്‍മിക്കുന്ന വിടിയും വരൈ കാത്തിര് എന്ന ചിത്രത്തില്‍ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ സെറ്റില്‍ നിന്ന് തുടങ്ങിയതാണ് ഇരുവരുടേയും പ്രണയം.
രണ്ടുപേരും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയാ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. 'നിങ്ങളെ എന്റെ പങ്കാളിയായി ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്. സ്നേഹം കൊണ്ട് നിങ്ങളെന്റെ ജീവിതം നിറച്ചു. സ്നേഹം അമ്മൂ..' എന്ന കുറിപ്പോടെയാണ് മഹാലക്ഷ്മി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
അവതാരകയായി ശ്രദ്ധേയയായ മഹാലക്ഷ്മി തമിഴ് സീരിയലുകളിലൂടെയാണ് പ്രേക്ഷരുടെ ഹൃദയത്തില്‍ ഇടം നേടിയത്. വാണി റാണി, ഓഫീസ്, ചെല്ലമേ, ഉതിരിപ്പൂക്കള്‍ തുടങ്ങിയവയാണ് മഹാലക്ഷ്മി അഭിനയിച്ച പരമ്പരകള്‍.
Keywords: VJ Mahalakshmi gets married to producer Ravindar Chandrasekaran, Chennai, News, Marriage, Actress, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.