മയക്കുമരുന്ന് പോയിട്ട് സിഗററ്റുപോലും വലിച്ചിട്ടില്ല; സുശാന്ത് സിംഗിന് മയക്കുമരുന്ന് ഉപയോഗിക്കുന്ന ശീലമുണ്ടെന്ന് പോലും അറിയുമായിരുന്നില്ലെന്നും എന്‍ സി ബിയുടെ ചോദ്യ ചെയ്യലില്‍ ബോളിവുഡ് നടിമാര്‍
Sep 28, 2020, 15:30 IST
മുംബൈ: (www.kvartha.com 28.09.2020) മയക്കുമരുന്ന് പോയിട്ട് തങ്ങള്‍ സിഗററ്റ് പോലും വലിച്ചിട്ടില്ലെന്ന് സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ബോളിവുഡിലെ മുന്‍നിര നടിമാര്‍. ഏതെങ്കിലും തരത്തിലുള്ള ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന ആരോപണം നാലു പേരും നിഷേധിച്ചു. സുശാന്ത് സിംഗിന് മയക്കുമരുന്ന് ഉപയോഗിക്കുന്ന ശീലമുണ്ടെന്ന് പോലും തങ്ങള്‍ക്ക് അറിയുമായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു.
നടിമാരായ ദീപികാ പദുക്കോണ്‍, നടനും താരവുമായ സെയ്ഫ് അലിഖാന്റെ മകളും നടിയുമായ സാറാ അലി ഖാന്‍, നടന്‍ ശക്തികപൂറിന്റെ മകളും നടിയുമായ ശ്രദ്ധാ കപൂര്‍, തെന്നിന്ത്യന്‍ നായിക രാകുല്‍ പ്രീത് സിംഗ് എന്നിവരാണ് വാട്സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം ചോദ്യം ചെയ്യപ്പെട്ട നടിമാര്‍.

ദീപികയെ അഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ മറ്റുള്ളവരെ നാലുമണിക്കൂറാണ് ചോദ്യം ചെയ്തത്. അതേസമയം നടിമാരുടെ കസ്റ്റഡിയില്‍ എടുത്ത ഫോണുകള്‍ സാങ്കേതിക വിദഗ്ദ്ധരുടെ പരിശോധനയ്ക്ക് ശേഷമേ എല്ലാ സംശയങ്ങളും അവസാനിക്കൂ എന്നാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതിനിടെ ജോഹര്‍ എന്ന നാമം സൂചിപ്പിച്ച് തന്നെ മാനസീകമായി പീഡിപ്പിക്കുകയാണെന്ന് സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകനും ധര്‍മാട്ടിക് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മാണ കമ്പനി ഉടമയുമായ കരണ്‍ ജോഹര്‍ മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി കൊടുത്തു. ഏതെങ്കിലും വാഗ്ദാനങ്ങളുടെ പുറത്തായിരിക്കാം അന്വേഷണ ഉദ്യോഗസ്ഥര്‍ ജോഹര്‍ എന്ന പേര് ഉപയോഗിച്ചിരിക്കുക എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സതീഷ് ഷിന്‍ഡേയും പറഞ്ഞു. അതേസമയം ആരോപണം എന്‍സിബി തള്ളി.
കേസില്‍ റിയാചക്രബര്‍ത്തി ഉള്‍പ്പെടെ അറസ്റ്റ് ചെയ്ത 20 പേരില്‍ ഒടുവില്‍ എത്തിയത് ശനിയാഴ്ച അറസ്റ്റ് ചെയ്ത ക്ഷിതിജ് രവി പ്രസാദിലേക്കാണ്. മയക്കുമരുന്ന് വ്യാപാരത്തിന്റെ കേന്ദ്രബിന്ദുക്കളില്‍ ഒരാളാണ് ഇയാളെന്നും ചോദ്യം ചെയ്യലിനോട് സഹകരിച്ചിട്ടില്ലെന്നും എന്‍ സി ബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സുശാന്തിന്റെ മാനേജര്‍ സാമുവേല്‍ മിറാന്‍ഡയുമായി ബന്ധമുള്ള കഞ്ചാവും മറ്റും വില്‍പ്പന നടത്തുന്ന മയക്കുമരുന്ന് വ്യാപാരികളായ കരംജീത്ത് എന്ന ആനന്ദ് സിംഗുമായും സഹായി അങ്കൂഷ് ആര്‍നേജയുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നും ഇതില്‍ ഇയാള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്നും എന്‍ സി ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Keywords: We Don’t Even Smoke Cigarettes, Said Deepika, Sara, Rakul & Shraddha: NCB Official, Mumbai,News,Cinema,Actress,Bollywood,National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.