ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അകൗണ്ടിലെ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്ത് ആരാധകരെ ഞെട്ടിച്ച് ദീപിക പദുകോണ്‍
Jan 1, 2021, 15:08 IST
മുംബൈ: (www.kvartha.com 01.01.2021) തന്റെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അകൗണ്ടിലെ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്ത് ആരാധകരെ ഞെട്ടിച്ച് ബോളിവുഡ് താരം ദീപിക പദുകോണ്‍. ട്വിറ്ററില്‍ 27.7 മില്യണ്‍ ഫോളോവേഴ്‌സും ഇന്‍സ്റ്റഗ്രാമില്‍ 52.5 മില്യണ്‍ ആളുകളും ദീപികയെ ഫോളോ ചെയ്യുന്നുണ്ട്. അതിനിടയിലാണ് തന്റെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ മെസേജുകളെല്ലാം താരം ഡിലീറ്റ് ചെയ്തിരിക്കുന്നത്.
ശകുന്‍ ബാത്രയുടെ ചിത്രത്തിലാണ് ദീപിക അടുത്തതായി അഭിനയിക്കുന്നത്. ചിത്രത്തില്‍ ദീപികയ്ക്ക് ഒപ്പം സിദ്ധാന്ത് ചതുര്‍വേദിയും അനന്യ പാണ്ഡെയും അഭിനയിക്കുന്നുണ്ട്. രണ്‍വീറിനൊപ്പം അഭിനയിച്ച കപില്‍ ദേവിന്റെ ബയോപിക് ചിത്രം 83യുടെ റിലീസ് കാത്തിരിക്കുകയാണ് താരം. ചിത്രത്തില്‍ കപില്‍ ദേവിന്റെ ഭാര്യ റോമി ഭാട്ടിയയുടെ വേഷത്തിലാണ് ദീപിക എത്തുന്നത്.
താരത്തിന്റെ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് ആദ്യം പുറത്തുവന്ന അഭ്യൂഹങ്ങള്‍, എങ്കിലും അതങ്ങനെയല്ല, ദീപിക തന്നെ ബോധപൂര്‍വം പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തതാണെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കുറച്ചു ദിവസങ്ങളായി ഭര്‍ത്താവ് രണ്‍വീറിനൊപ്പം രന്താമ്പോറില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ദീപിക.
Keywords: 'What's Happening?' Asks The Internet As Deepika Padukone Deletes All Her Social Media Posts, Mumbai, News, Twitter, Bollywood, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.