ഫെയര്‍നെസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്നു പറഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി തെന്നിന്ത്യന്‍ താരം സായി പല്ലവി
May 28, 2019, 16:36 IST
ചെന്നൈ: (www.kvartha.com 28.05.2019) ഫെയര്‍നെസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്നു പറഞ്ഞതിനു കാരണം വെളിപ്പെടുത്തി തെന്നിന്ത്യന്‍ താരം സായി പല്ലവി. സ്വന്തം ജീവിതാനുഭവങ്ങളാണ് സൗന്ദര്യത്തെയും നിറത്തെയും കുറിച്ചുള്ള ഇപ്പോഴത്തെ നിലപാടിലേയ്ക്ക് തന്നെ എത്തിച്ചതെന്നു വ്യക്തമാക്കിയ താരം തനിക്കിപ്പോഴും അത്തരം നിരവധി അരക്ഷിതാവസ്ഥകളുണ്ടെന്നും തുറന്നുപറയുന്നു.
ഫെയര്‍നസ് ക്രീം പരസ്യത്തിലൂടെ ലഭിക്കുന്ന വരുമാനം തനിക്ക് ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച താരം തനിക്ക് ചുറ്റുമുള്ളവരുടെ സന്തോഷത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും വ്യക്തമാക്കി. 'ഇന്ത്യക്കാരുടെ നിറം ഇതാണ്. വിദേശികളുടെ നിറം അല്‍പം വെളുത്തതാണ്. അതു അവരുടെ നിറം. ദക്ഷിണാഫ്രിക്കയിലുള്ളവരുടെ നിറം അല്‍പം ഇരുണ്ടതാണ്. അതൊക്കെ അവരുടെ വംശപാരമ്പര്യത്തിന്റെ ഭാഗമാണ്. അതിനര്‍ത്ഥം അവരൊന്നും ഭംഗിയില്ലാത്തവര്‍ എന്നല്ലല്ലോ' എന്നും സായി പല്ലവി ചോദിക്കുന്നു.
സ്വന്തം നിറത്തെക്കുറിച്ചോര്‍ത്ത് ഒരാള്‍ എത്രത്തോളം അരക്ഷിതാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞ സന്ദര്‍ഭവും സായി പല്ലവി ആരാധകരുമായി പങ്കുവച്ചു. എനിക്ക് ഏറ്റവും അടുപ്പമുള്ളവര്‍ എന്നു പറയുന്നത് എന്റെ അപ്പയും അമ്മയും അനിയത്തി പൂജയുമാണ്. എനിക്ക് അവളെക്കാള്‍ അല്‍പം നിറം കൂടുതലല്ലേ എന്നൊരു കോപ്ലക്‌സ് അവള്‍ക്കുണ്ടായിരുന്നു.
ഞങ്ങള്‍ ഒരുമിച്ചു കണ്ണാടിക്കു മുന്‍പില്‍ നില്‍ക്കുമ്പോള്‍ അവള്‍ ഇതു പറയും. അവള്‍ക്ക് ചീസ്, ബര്‍ഗര്‍ അതൊക്കെയാണ് ഇഷ്ടം. ഒരിക്കല്‍ ഞാന്‍ പറഞ്ഞു, ധാരാളം പച്ചക്കറികളും പഴങ്ങളും കഴിച്ചാല്‍ നിറം വയ്ക്കുമെന്ന്. അതു കേട്ട് അവള്‍ അതൊക്കെ കഴിക്കാന്‍ തുടങ്ങി. അവള്‍ക്ക് അതൊന്നും സത്യത്തില്‍ ഇഷ്ടമല്ല.
പക്ഷേ, അവള്‍ ഇതൊക്കെ കഴിക്കാന്‍ തുടങ്ങിയത് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്നേക്കാള്‍ അഞ്ചു വയസിന് ഇളയതാണ് അവള്‍. ഇങ്ങനെയൊരു പ്രതികരണം അവളിലുണ്ടാക്കാന്‍ എന്റെ കമന്റിനു കഴിഞ്ഞെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാനാകെ അസ്വസ്ഥയായി എന്നും സായി പല്ലവി പറഞ്ഞു.
പ്രേമം എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് തന്റെ സൗന്ദര്യത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ മാറിമറിഞ്ഞതെന്നും താരം തുറന്നു പറഞ്ഞു. 'പ്രേമം ഞാന്‍ ചെയ്തിരുന്നില്ലെങ്കില്‍ ഞാനും എന്റെ മുഖക്കുരു മാറുന്നതിന് പലതരം ക്രീമുകള്‍ ഉപയോഗിച്ചു നോക്കുമായിരുന്നു. ഞാന്‍ പുരികം ത്രെഡ് പോലും ചെയ്തിരുന്നില്ല. ഒരു മെയ്ക്കപ്പ് പോലും ഇടാതെ, മുടിയൊന്നും സെറ്റ് ചെയ്യാതെ എങ്ങനെ ഒരു സിനിമയില്‍ നായികയായി അഭിനയിക്കാന്‍ പറയുന്നു എന്ന് ഞാന്‍ അല്‍ഫോന്‍സ് പുത്രനോടു ചോദിച്ചിട്ടുണ്ട്.
പ്രേക്ഷകര്‍ ഇതൊക്കെ കാണുമോ? അവര്‍ എഴുന്നേറ്റ് പോകില്ലേ തുടങ്ങി കുറേ ചോദ്യങ്ങള്‍ താന്‍ ചോദിക്കുകയും ചെയ്തു.ആ സിനിമ ആദ്യമായി തിയറ്ററില്‍ കാണുമ്പോള്‍ ഞാന്‍ എന്റെ അമ്മയുടെ കൈ പിടിച്ച് ഞെരിച്ച് ഓരോന്നു പറയുകയായിരുന്നു, ദാ നോക്ക്, എന്നെ കാണാന്‍ ആണ്‍കുട്ടികളെപ്പോലെ ഇല്ലേ എന്നൊക്കെ' .
ഒരു പെണ്‍കുട്ടി എന്ന നിലയില്‍ പല അരക്ഷിതാവസ്ഥകളും ഇപ്പോഴും തനിക്കുണ്ടെന്നും എന്നാല്‍ ചിലതൊക്കെ ചെറിയ രീതിയില്‍ എങ്കിലും മാറ്റാന്‍ കഴിയുമെങ്കില്‍ അതിനു വേണ്ടിയാണ് തന്റെ ശ്രമമെന്നും സായി പല്ലവി കൂട്ടിച്ചേര്‍ത്തു.
സായി പല്ലവിയുടെ അവസാനമായി ഇറങ്ങിയ സിനിമ ഫഹദ് ഫാസിലിനൊപ്പമുള്ള അതിരന്‍ ആണ്. സെല്‍വ രാഘവന്‍ സംവിധാനം ചെയ്യുന്ന എന്‍ ജി കെ ആണ് സായിയുടെ അടുത്ത ചിത്രം. സൂര്യയാണ് ചിത്രത്തിലെ നായിക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Why Sai Pallavi is a rockstar: Actor opens up on rejecting fairness cream ad, Chennai, News, Cinema, Actress, Entertainment, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.