സംസ്ഥാനത്ത ജി എസ് ടി നടപ്പിലാകുന്നതോടെ സിനിമാ വ്യവസായം കടുത്ത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍
Jun 4, 2017, 12:59 IST
തിരുവനന്തപുരം: (www.kvartha.com 04.06.2017) രാജ്യത്ത് ജൂലൈ ഒന്നു മുതല്‍ ചരക്ക് സേവന നികുതി നടപ്പിലാക്കി തുടങ്ങുമെന്ന് ജി എസ് ടി കൗൺസിൽ അറിയിച്ചു. സാധന സേവന നികുതികൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി വിനോദത്തിനും നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് കടുത്ത സിനിമാ വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നു അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
വിനോദ നികുതി ഇരട്ടിയാക്കുന്നത് നിർമാണ ചെലവ് വർധിപ്പിക്കുന്നതിന് കാരണമാകും. അതിനാൽ നികുതിക്ക് ഇളവ് നൽകണമെന്നു കാണിച്ച സിനിമാ ചിത്രീകരണം ഉള്‍പ്പെടെയുള്ളവ നിര്‍ത്തിയുള്ള സമരപരിപാടികള്‍ തുടങ്ങുമെന്നറിയിച്ച് കേരളം ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഭാരവാഹികള്‍ ധനമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
ടിക്കറ്റിന് നിലവില്‍ സര്‍ക്കാര്‍ ഈടാക്കുന്ന ഇരുപത്തി അഞ്ച് ശതമാനം നികുതി ജി എസ് ടി നടപ്പിലാക്കുന്നതോടെ 53 ശതമാനമാകും. ഇതോടെ ടിക്കറ്റ് നിരക്ക് ഉയരും. ഇത് ചിത്രീകരണവും വിതരണവും തിയേറ്റര്‍ നടത്തിപ്പും എല്ലാം പ്രതിസന്ധിയിലാക്കുമെന്ന് ഫെഫ്ക്ക വ്യക്തമാക്കി.
അന്യഭാഷാ ചിത്രങ്ങള്‍ക്ക് മാത്രം നികുതി ഈടാക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ രീതി കേരളത്തിലും നടപ്പാക്കണം. ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് ജി എസ് ടി പ്രതിസന്ധിയാകില്ല. എന്നാല്‍ തകര്‍ച്ചയില്‍ നിന്ന് കരകയറിത്തുടങ്ങിയ മലയാള സിനിമാ വ്യവസായത്തെ ജി എസ് ടി നടപ്പിലാകുന്നതിലൂടെ കൂടതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും അതുകൊണ്ട് തന്നെ നിലവിലെ നികുതി പൂര്‍ണമായും കുറയ്ക്കാന്‍ സംസ്ഥാനം തയാറാകണമെന്നും ഫെഫ്ക്ക കൂട്ടിച്ചേർത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
വിനോദ നികുതി ഇരട്ടിയാക്കുന്നത് നിർമാണ ചെലവ് വർധിപ്പിക്കുന്നതിന് കാരണമാകും. അതിനാൽ നികുതിക്ക് ഇളവ് നൽകണമെന്നു കാണിച്ച സിനിമാ ചിത്രീകരണം ഉള്‍പ്പെടെയുള്ളവ നിര്‍ത്തിയുള്ള സമരപരിപാടികള്‍ തുടങ്ങുമെന്നറിയിച്ച് കേരളം ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഭാരവാഹികള്‍ ധനമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
ടിക്കറ്റിന് നിലവില്‍ സര്‍ക്കാര്‍ ഈടാക്കുന്ന ഇരുപത്തി അഞ്ച് ശതമാനം നികുതി ജി എസ് ടി നടപ്പിലാക്കുന്നതോടെ 53 ശതമാനമാകും. ഇതോടെ ടിക്കറ്റ് നിരക്ക് ഉയരും. ഇത് ചിത്രീകരണവും വിതരണവും തിയേറ്റര്‍ നടത്തിപ്പും എല്ലാം പ്രതിസന്ധിയിലാക്കുമെന്ന് ഫെഫ്ക്ക വ്യക്തമാക്കി.
അന്യഭാഷാ ചിത്രങ്ങള്‍ക്ക് മാത്രം നികുതി ഈടാക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ രീതി കേരളത്തിലും നടപ്പാക്കണം. ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് ജി എസ് ടി പ്രതിസന്ധിയാകില്ല. എന്നാല്‍ തകര്‍ച്ചയില്‍ നിന്ന് കരകയറിത്തുടങ്ങിയ മലയാള സിനിമാ വ്യവസായത്തെ ജി എസ് ടി നടപ്പിലാകുന്നതിലൂടെ കൂടതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും അതുകൊണ്ട് തന്നെ നിലവിലെ നികുതി പൂര്‍ണമായും കുറയ്ക്കാന്‍ സംസ്ഥാനം തയാറാകണമെന്നും ഫെഫ്ക്ക കൂട്ടിച്ചേർത്തു.
Summary: The GST council informed that the freight service tax will start from July 1 in the country. GST imposed Tax for Entertainment like, the taxes for Goods and Services.
Keywords: National, India, State, Kerala, GST, Cinema, Director, Budget, Thiruvananthapuram, News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.