പത്മശ്രീ ജേതാവും പ്രമുഖ ബോളിവുഡ് ഗായികയുമായ അനുരാധ പഡ്വാള്‍ തന്റെ അമ്മയാണെന്ന അവകാശവാദവുമായി കോടതിയെ സമീപിച്ച് തിരുവനന്തപുരക്കാരിയായ യുവതി

 


തിരുവനന്തപുരം : (www.kvartha.com 02.01.2020) പത്മശ്രീ ജേതാവും പ്രമുഖ ബോളിവുഡ് ഗായികയുമായ അനുരാധ പഡ്വാള്‍ തന്റെ അമ്മയാണെന്ന അവകാശവാദവുമായി കോടതിയെ സമീപിച്ച് തിരുവനന്തപുരക്കാരിയായ യുവതി.

തിരുവനന്തപുരത്ത് താമസമാക്കിയ കര്‍മല മോഡെക്‌സ് എന്ന യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മാതൃത്വം അംഗീകരിക്കണമെന്ന ആവശ്യവുമായി യുവതി ജില്ലാ കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ് .

പത്മശ്രീ ജേതാവും പ്രമുഖ ബോളിവുഡ് ഗായികയുമായ അനുരാധ പഡ്വാള്‍ തന്റെ അമ്മയാണെന്ന അവകാശവാദവുമായി കോടതിയെ സമീപിച്ച് തിരുവനന്തപുരക്കാരിയായ യുവതി

1969ലാണ് അനുരാധയും അരുണ്‍ പഡ്വാളും വിവാഹിതരായത്. 1974ല്‍ കര്‍മല ജനിച്ചു. സംഗീതജീവിതത്തിലെ തിരക്കുകള്‍ കാരണം മകള്‍ക്ക് വേണ്ട പരിഗണന നല്‍കാന്‍ കഴിയാതെ വന്നതോടെ ഇവര്‍ കുഞ്ഞിനെ കുടുംബസുഹൃത്തായിരുന്ന വര്‍ക്കല സ്വദേശികളായ പൊന്നച്ചന്‍- ആഗ്‌നസ് ദമ്പതികളെ ഏല്‍പ്പിച്ചുവെന്നാണ് യുവതിയുടെ അവകാശവാദം.

സൈനികനായിരുന്ന പൊന്നച്ചന്‍ തിരുവനന്തപുരത്തേക്ക് സ്ഥലം മാറിയപ്പോള്‍ കുഞ്ഞിനെ തിരികെ കൊണ്ടുപോകാന്‍ അനുരാധയും ഭര്‍ത്താവും വന്നിരുന്നുവെങ്കിലും അവര്‍ക്കൊപ്പം പോകാന്‍ കുട്ടി തയ്യാറായില്ല. ഇതോടെ അവര്‍ തിരിച്ചുപോവുകയായിരുന്നു.

പൊന്നച്ചന്റെയും ആഗ്‌നസിന്റെയും മൂന്ന് മക്കള്‍ക്കൊപ്പമാണ് താന്‍ വളര്‍ന്നതെന്നും പൊന്നച്ചന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടതിനാല്‍ 10-ാം ക്ലാസിനു ശേഷം തനിക്ക് പഠനം തുടരാന്‍ സാധിച്ചില്ലെന്നും കര്‍മല പറയുന്നു.

മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണക്കിടക്കയില്‍ വച്ചാണ് പൊന്നച്ചന്‍ തന്നോടു ഇക്കാര്യം വെളിപ്പെടുത്തിയതെന്നും അന്നു മുതല്‍ അനുരാധയെ കാണാന്‍ ശ്രമിച്ചെങ്കിലും അവര്‍ അനുമതി നല്‍കിയില്ലെന്നും യുവതി പറയുന്നു.

പ്രായപൂര്‍ത്തിയായ തന്റെ മറ്റു രണ്ടു മക്കള്‍ അനുവദിക്കില്ലെന്നായിരുന്നു ഗായികയുടെ പ്രതികരണമെന്നും കര്‍മല അവകാശപ്പെടുന്നു. തനിക്കു ലഭിക്കേണ്ട മാതൃത്വവും ബാല്യ കൗമാര കാലങ്ങളിലെ പരിചരണവും നിഷേധിച്ചതിനാല്‍ 50 കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്നാണ് കര്‍മലയുടെ ആവശ്യം.

വിഷയവുമായി ബന്ധപ്പെട്ട് അനുരാധയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും മക്കളായ ആദിത്യ പഡ്വാള്‍, കവിത പഡ്വാള്‍ എന്നിവര്‍ക്കൊപ്പം ജനുവരി 27ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കര്‍മലയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ യുവതിയുടെ അവകാശ വാദത്തെക്കുറിച്ച് ഗായിക ഇതുവരെ പ്രതികരിച്ചിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Woman claims to be daughter of famous singer, Thiruvananthapuram, News, Singer, Cinema, Bollywood, Allegation, Daughter, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia