മലയാളത്തില്‍ സ്ത്രീപക്ഷ സിനിമകള്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണ്; ഇത്തരം സിനിമകള്‍ പ്രേക്ഷകര്‍ അംഗീകരിക്കുന്നുവെന്നും നടി പത്മപ്രിയ
Jan 3, 2018, 10:59 IST
തിരുവനന്തപുരം: (www.kvartha.com 03.01.2018) മലയാളത്തില്‍ സ്ത്രീപക്ഷ സിനിമകള്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണെന്നും ഇത്തരം സിനിമകള്‍ പ്രേക്ഷകര്‍ അംഗീകരിക്കുന്നുവെന്നും നടി പത്മപ്രിയ. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയവയില്‍ സ്ത്രീപക്ഷ സിനിമകളില്‍ അമ്പത് ശതമാനം വിജയിച്ചപ്പോള്‍ പുരുഷ കേന്ദ്രീകൃത സിനിമകള്‍ പത്ത് ശതമാനം മാത്രമാണ് വിജയിച്ചതെന്നും പത്മപ്രിയ പറഞ്ഞു. സൂര്യഫെസ്റ്റിവലിലെ പ്രഭാഷണമേളയില്‍ സംസാരിക്കുകയായിരുന്നു നടി.
സിനിമയിലെ നിലവിലെ സംഘടനകള്‍ക്കപ്പുറത്ത് ഒന്നിച്ചു നില്‍ക്കേണ്ട ആവശ്യം വന്നപ്പോഴാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് എന്ന കൂട്ടായ്മ നിലവില്‍ വന്നത്. ഞങ്ങള്‍ 19 ശക്തരായ വനിതകള്‍ കൂട്ടായ്മയിലുണ്ട്. സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരുടെ നിയമസഹായവും ഉണ്ട്. ഇത് അമ്മ, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തുടങ്ങിയ സംഘനടകള്ക്കൊന്നും എതിരല്ല. സിനിമാ രംഗത്തുള്ള സ്ത്രീ അപമാനിക്കപ്പെട്ടാലോ അവള്‍ക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായാലോ ഞങ്ങളുടെ കൂട്ടായ്മ പ്രതികരിച്ചിരിക്കും.
ലോകത്ത് എല്ലായിടത്തും ഈ പ്രശ്നമുണ്ട്. ഹോളിവുഡില്‍ സ്ത്രീകളുടെ കൂട്ടായ്മ നേരത്തെ തന്നെ ആരംഭിച്ചതാണ്. സ്ത്രീകള്‍ക്ക് നേരയുണ്ടാകുന്ന ലൈംഗീകാതിക്രമം സിനിമാ രംഗത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്നതുമല്ല. തുല്യവേദിയും തുല്യ അവസരവുമാണ് ഞങ്ങള്‍ക്ക് വേണ്ടത്. ആര്‍ക്കും തമാശയ്ക്ക് വിധേയരാക്കേണ്ടവരല്ല സ്ത്രീകള്‍. നമ്മള് നേരിടുന്ന പ്രശ്നങ്ങള്‍ പരസ്പരവും കൂട്ടായും പങ്കുവയ്ക്കാനും അത് പരിഹരിക്കാനും ശ്രമിക്കാനാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് എന്ന കൂട്ടായ്മ ലക്ഷ്യം വയ്ക്കുന്നതെന്നും പത്മപ്രിയ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Women oriented movies are more successful says Padmapriya,Thiruvananthapuram, News, film, Supreme Court of India, Cinema, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.