കാത്തിരിപ്പുകള്‍ക്ക് വിരാമം; ക്രിസ്തുമസ് സമ്മാനമായി പാറ്റി ജെന്‍കിന്‍സാണ്‍ സംവിധാനം ചെയ്യുന്ന 'വൊൻഡർ വുമണ്‍ 1984' ഈ മാസം ഇന്ത്യയില്‍

 



വാഷിങ്ടണ്‍: (www.kvartha.com 05.12.2020) പാറ്റി ജെന്‍കിന്‍സാണ്‍ സംവിധാനം ചെയ്യുന്ന 'വൊൻഡർ വുമണ്‍ 1984' ഈ മാസം ഇന്ത്യയില്‍ റിലീസ് ചെയ്യും. ഡിസംബര്‍ 24ന് ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് വാര്‍ണര്‍ ബ്രോസ് അറിയിച്ചു. ഈ വര്‍ഷം ജൂണില്‍ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനം മൂലം വൈകുകയായിരുന്നു. ക്രിസ്മസിന് ചിത്രം അമേരിക്കന്‍ തീയേറ്ററുകളില്‍ എത്തുമെന്ന് നേരത്തെ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. 

കാത്തിരിപ്പുകള്‍ക്ക് വിരാമം; ക്രിസ്തുമസ് സമ്മാനമായി പാറ്റി ജെന്‍കിന്‍സാണ്‍ സംവിധാനം ചെയ്യുന്ന 'വൊൻഡർ വുമണ്‍ 1984' ഈ മാസം ഇന്ത്യയില്‍


1920 കളില്‍ ലോകമഹായുദ്ധകാലത്ത് നടക്കുന്ന രീതിയിലാണ് ഒന്നാം ഭാഗം എങ്കില്‍ പുതിയ ചിത്രം നടക്കുന്നത് 1984ലാണ്. പെട്രോ പാസ്‌ക്കലാണ് ചിത്രത്തിലെ പ്രതിനായക വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറുകള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. 2017ല്‍ ഇറങ്ങിയ വൊൻഡർ വുമണ്‍ ചിത്രം വന്‍ ബോക്‌സോഫിസ് ഹിറ്റായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പുതിയ ചിത്രം.

ഡിസിയുടെ സൂപ്പര്‍ വുമണ്‍ കഥാപാത്രം വൊൻഡർ വുമണിന് ജീവനേകുന്നത് ഗാല്‍ ഗാഡോട്ട് ആണ്.  ഗാല്‍ ഗാഡോട്ടിന് പുറമേ ക്രിസ് പിനെ, ക്രിസ്റ്റന്‍ വിഗ്, റോബിന്‍ റൈറ്റ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. 

Keywords:  News, World, Washington, Cinema, Hollywood, Entertainment, Wonder Woman 1984' to hit the cinema screen in India on December 24
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia