പാന്റ്സ് ധരിച്ചില്ല; പ്രമുഖനടിയെ ഹോട്ടലില്‍ നിന്നും പുറത്താക്കി
Jun 9, 2018, 16:40 IST
ബെല്‍ഗ്രേഡ്: (www.kvartha.com 09.06.2018) പാന്റ്സ് ധരിച്ചില്ലെന്ന കാരണം പറഞ്ഞ് പ്രമുഖനടിയെ ഹോട്ടലില്‍ നിന്നും പുറത്താക്കി. ബോളിവുഡ് സുന്ദരി യാമി ഗൗതമിന്റെ സഹോദരിയും നടിയുമായ സുരിലിയെ ആണ് സ്കേര്‍ട് മാത്രം ധരിച്ച് ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ ഹോട്ടലില്‍ നിന്ന് പുറത്തിറക്കിവിട്ടത്. യാമി നായികയായി എത്തുന്ന പുതിയ ചിത്രം ഉറി സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെര്‍ബിയയില്‍ എത്തിയതായിരുന്നു സുരിലി.
ഭക്ഷണം കഴിക്കാനായി സഹോദരിമാര്‍ ഹോട്ടലില്‍ എത്തിയെങ്കിലും സുരിലി ഷോര്‍ട്ട് ഡ്രസ് ധരിച്ചതിനാല്‍ പ്രവേശനം നിഷേധിച്ചു. ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് ഹോട്ടലില്‍ കയറാന്‍ പറ്റില്ല. തുടര്‍ന്നാണ് ഇറക്കിവിട്ടത്.
യാമി ഗൗതം തന്നെയാണ് പിന്നീട് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരെ അറിയിച്ചത്. സഹോദരി പാന്റ്സ് ധരിക്കാത്തതുമൂലം ഞങ്ങള്‍ക്ക് ബാറില്‍ കയറേണ്ടി വന്നുവെന്ന് തമാശരൂപേണ പറയുകയായിരുന്നു.
ആദിത്യ ധര് സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞവര്‍ഷം ഉറിയില്‍ സംഭവിച്ച ആക്രമണത്തെ ആസ്പദമാക്കിയുള്ളതാണ്. രാജ്കുമാര് സന്തോഷിയുടെ പുതിയ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റത്തിനൊരുങ്ങുകയാണ് സുരിലി. രണ്‍ദിപ് ഹൂഡയാണ് നായകന്.
Keywords: Yami Gautam's Sister Surilie Asked To Exit A Restaurant For Not Wearing Pants, Bollywood, Actress, News, Cinema, Hotel, Entertainment, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.