Yash | റോക്കി ഭായിയെ കാണണമെന്ന് കണ്ണ് നിറഞ്ഞ് വിതുമ്പി കുട്ടി ആരാധകന്‍; തിയേറ്റര്‍ ഇളക്കി മറിച്ച കെജിഎഫ് നായകന്‍ മറുപടിയുമായെത്തി; സന്തോഷിക്കൂ, വിഷമിക്കുന്നത് എനിക്ക് ഇഷ്ടമല്ലെന്ന് യാഷ്
Apr 23, 2022, 11:10 IST
ചെന്നൈ: (www.kvartha.com) കെജിഎഫ് നായകനെ കാണാന്‍ വേണ്ടി വിതുമ്പിയ കുട്ടി ആരാധകന് മറുപടിയുമായി ഒടുവില്‍ യാഷ് എത്തി. റോക്കി ഭായിയെ കാണണം എന്ന ആവശ്യവുമായെത്തിയ കുട്ടി ആരാധകന്റെ വീഡിയോയും ആരാധകന് യാഷ് നല്‍കിയ മറുപടിയും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ്.
'കെജിഎഫ് കണ്ട സമയം മുതല്‍ അവന്‍ ഇത് പറയുന്നുണ്ട്, അവന്‍ വളരെ സങ്കടത്തിലാണ്, ഒരിക്കല്‍ നിങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നു'. എന്ന ക്യാപ്ഷനോടെയാണ് യഷിനെ കാണണമെന്ന് പറയുന്ന കുട്ടി ആരാധകന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.
പിന്നാലെ മറുപടിയുമായി യഷ് എത്തുകയായിരുന്നു. 'നിന്റെ റോക്കി ഭായ് ഇത് കാണുന്നു. സന്തോഷിക്കൂ, വിഷമിക്കുന്നത് എനിക്ക് ഇഷ്ടമല്ല' എന്നായിരുന്നു യാഷിന്റെ മറുപടി.
കെജിഎഫ്(KGF 2) എന്ന ഒറ്റ കന്നട സിനിമാ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ നടനാണ് യാഷ്(Yash). കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ യാഷിന് ഇതിനോടകം സാധിച്ചു. വമ്പന്‍ സിനിമകളെയും പിന്നിലാക്കിയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം മുന്നേറുന്നത്.
കെജിഎഫ് ചാപ്റ്റര്‍ 2 മികച്ച പ്രതികരണങ്ങളോടെ ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്. പുതിയ റിപോര്‍ട് അനുസരിച്ച് 645 കോടി കളക്ഷനാണ് ചിത്രം ആഗോള തലത്തില്‍ നേടിയിരിക്കുന്നത്. ബാഹുബലി 2, ദംഗല്‍ എന്നീ സിനിമയുടെ റെകോര്‍ഡുകള്‍ പിന്തള്ളിയാണ് കെജിഎഫിന്റെ കുതിപ്പ്.
ചിത്രത്തിന്റെ ഹിന്ദി പതിപ്പിനും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബോളിവുഡ് ബോക്സോഫീസില്‍ മുമ്പെങ്ങുമില്ലാത്തവിധം കളക്ഷനാണ് കെജിഎഫ് വെറും ഏഴ് ദിവസം കൊണ്ട് നേടിയെടുത്തിരിക്കുന്നത്. ചിത്രം ഇറങ്ങി ആദ്യ ആഴ്ച പിന്നിടുമ്പോള്‍ ഹിന്ദി ബോക്സോഫീസില്‍ നേടിയിരിക്കുന്നത് 250 കോടി രൂപയാണ് എന്നാണ് റിപോര്‍ടുകള്‍. ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ ഹിന്ദിയില്‍ 250 കോടി കളക്ഷന്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ചിത്രമായി 'കെജിഎഫ് 2' ഹിന്ദി മാറുകയാണ്.
കഴിഞ്ഞ ദിവസം ചിത്രം ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് യാഷ് രംഗത്തെത്തിയിരുന്നു. ഒരു ആണ്‍കുട്ടിയുടെ കഥ പറഞ്ഞാണ് യാഷ് വീഡിയോ തുടങ്ങുന്നത്. അടങ്ങാത്ത ദൃഡവിശ്വാസവും സ്വപ്നങ്ങളുമുള്ള ഒരു കുട്ടിയുടെ കഥയായിരുന്നു അത്. സ്വപ്നം കാണുന്ന കുട്ടിയെ അളുകള്‍ വിഡ്ഢിയെന്നും അമിത ആത്മവിശ്വാസമുള്ള ആളെന്നും വിളിച്ചു. ഇന്നത്തെ ദിവസത്തിന് സാക്ഷിയാകുന്ന താന്‍ ഈ കഥയിലെ കുട്ടിയാണെന്നായിരുന്നു യാഷ് പറഞ്ഞുവച്ചത്.
നന്ദി, വാക്കിലൊതുക്കാന്‍ കഴിയില്ല. പിന്തുണയും സ്നേഹവും അനുഗ്രഹവും നല്‍കിയവര്‍ക്ക് ഹൃദയത്തില്‍ നിന്നും നന്ദി പറയുകയാണ്. എല്ലാവര്‍ക്കും മുഴുവന്‍ കെജിഎഫ് ടീമിന്റെയും നന്ദി. മികച്ചൊരു സിനിമാറ്റിക്ക് എക്സ്പീരിയന്‍ നല്‍കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം. അതിന് സാധിച്ചു എന്ന് കരുതുന്നതായും യാഷ് വ്യക്തമാക്കുന്നു. നിങ്ങളുടെ ഹൃദയമാണ് എന്റെ കൂടാരം എന്ന് പറഞ്ഞ് കൊണ്ട് യാഷ് വീഡിയോ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
Keywords: News, National, India, chennai, Cinema, Entertainment, Business, Finance, Social-Media, Child, Video, Twitter, Top-Headlines, Yash's reply to a young boy wanting to meet him after watching KGF 2@TheNameIsYash kid wants to meet Rocky bhai,he has been saying this since the time we watched kgf..he has been so sad and would want to see you once.#RockyBhai #KGFChapter2 pic.twitter.com/lHxQ29wteC
— iru (@veeruveens) April 21, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.