നടി സനുഷയുടെ സഹോദരന് സനൂപ് സന്തോഷിന്റെ പേരില്‍ വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി നടികളെ മൊബൈലില്‍ വിളിച്ച് സംസാരം; മലപ്പുറം സ്വദേശിയായ വിരുതന് പിടിയില്‍; സംസാരം മൊത്തം നടികളുടെ പല്ലുകളെക്കുറിച്ച്!
Oct 19, 2019, 10:53 IST
കണ്ണൂര്‍: (www.kvartha.com 19.10.2019) നടി സനുഷയുടെ സഹോദരനും ബാലനടനുമായ സനൂപ് സന്തോഷിന്റെ പേരില്‍ വ്യാജ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കി നടികളെ മൊബൈലില്‍ വിളിച്ച് സംസാരിച്ച മലപ്പുറം സ്വദേശിയായ വിരുതന് പിടിയില്‍.
കണ്ണൂര്‍ ടൗണ്‍ സി ഐ പ്രദീപ് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി മലപ്പുറം പൊന്നാനി സ്വദേശി രാഹുല്‍ (22) പിടിയിലായത്. സനൂപിന്റെ പിതാവ് സന്തോഷ് ആണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
സഹോദരന് വിളിച്ച് സംസാരിക്കുന്നതായും മറ്റു നടികളുടെ നമ്പര്‍ ചോദിക്കുന്നതായും സനുഷയോട് പല നടികളും പരാതിപ്പെട്ടിരുന്നു. ഇതാണ് സംശയത്തിനിടയാക്കിയത്. നടികളോട് അവരുടെ പല്ലുകളെക്കുറിച്ച് സംസാരിക്കുന്നത് ഇയാളുടെ ശീലമാണ്. വാട്സാപ്പ് അക്കൗണ്ടില്‍ സനുഷയോടൊപ്പമുള്ള സനൂപിന്റെ ഫോട്ടോയാണ് പ്രൊഫൈല്‍ ആക്കിയിരുന്നത്.
രണ്ടുവര്‍ഷം മുമ്പ് കൈക്കലാക്കിയ മറ്റാരുടെയോ സിം ഉപയോഗിച്ചാണ് പ്രതിയുടെ വിളയാട്ടം. മലപ്പുറത്തെ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാവുന്നത്. എന്നാല്‍ നടികളോട് മോശമായി പെരുമാറിയതായി പരാതികളില്ല. മഞ്ജു പിള്ള, റിമി ടോമി തുടങ്ങിയവരെയാണ് അവസാനം വിളിച്ചത്. ടൗണ്‍ എസ് ഐ ബി എസ് ബാവിഷും സി പി ഒ ബാബു പ്രസാദും അന്വേഷണസംഘത്തിലുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Youth arrested for molesting ladies fake account in the name of sanoop santhosh sanusha's brother, Kannur, News, Cine Actor, Cinema, Arrested, Cheating, Malappuram Native, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.