കമലിന് പിന്തുണ അറിയിച്ച സ്ഥലത്ത് ചാണകവെള്ളം തളിച്ച് യുവമോര്‍ച്ചയുടെ പ്രതിഷേധം
Jan 12, 2017, 12:28 IST
കൊടുങ്ങല്ലൂര്‍: (www.kvartha.com 12.01.2017) ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെയുള്ള ബിജെപി നീക്കത്തിനെതിരെ കൊടുങ്ങല്ലൂരില്‍ ജനകീയ കൂട്ടായ്മ നടന്ന വേദിയില്‍ ചാണകവെള്ളം തളിച്ച് യുവമോര്‍ച്ചയുടെ പ്രതിഷേധം. വേദിയിലും കമലിന്റെ ചിത്രം അടങ്ങിയ ബോര്‍ഡുകളിലും പ്രവര്‍ത്തകര്‍ ചാണകവെള്ളം ഒഴിച്ചു. കൊടുങ്ങല്ലൂര്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന പ്രതിരോധസംഗമം വര്‍ഗീയകൂട്ടായ്മയാണെന്ന് ആരോപിച്ചാണ് യുവമോര്‍ച്ചയുടെ പ്രതിഷേധം. കമലിനെതിരായ പ്രതിഷേധങ്ങള്‍ തുടരുമെന്നും യുവമോര്‍ച്ച അറിയിച്ചു.
കമലിനെതിരെ നടക്കുന്ന സംഘപരിവാര്‍ ഭീഷണിയില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞദിവസം കൊടുങ്ങല്ലൂര്‍ കൂട്ടായ്മ പ്രതിരോധ സംഗമം സംഘടിപ്പിച്ചത്. സിനിമ- രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. സിനിമ മേഖലയില്‍ നിന്നു സംവിധായകന്‍ ലാല്‍ ജോസ്, തിരക്കഥാകൃത്ത് ഉണ്ണി. ആര്‍, സംഗീത സംവിധായകന്‍ ബിജിബാല്‍, ആഷിക് അബു, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സിപിഎം നേതാവ് എം.എ. ബേബി, സിപിഐ നേതാവ് ബിനോയ് വിശ്വം, കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
നഗരസഭ അധ്യക്ഷന്‍ സി.സി.വിപിന്‍ ചന്ദ്രന്‍ ആണ് അധ്യക്ഷത വഹിച്ചത്. ആയിരങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു. വടക്കേ നടയില്‍ വൈകിട്ട് അഞ്ചുമണിക്ക് തുടങ്ങിയ പ്രതിരോധ സംഗമം 8.45നാണ് അവസാനിച്ചത്.

Also Read:
ദന്തല്‍ കോളജ് വിദ്യാര്‍ഥിനിയുടെ മരണം: അന്വേഷണം തുടങ്ങി; പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ പെണ്‍കുട്ടി മനോവിഷമത്തിലായിരുന്നുവെന്ന് പോലീസ്
Keywords: Yuva morcha hold a protest against director Kamal in Kodungallur, Cinema, Politics, Entertainment, CPM, M.A Baby, CPI, Kerala, BJP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.