ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കഥ പറയാന്‍ മോഹന്‍ലാലെത്തുന്നു; കര്‍ണ്ണാടക സംഗീതാചാര്യന്റെ ജീവചരിത്രം വിജിത് നമ്പ്യാറിന്റെ സംവിധാനത്തില്‍ സിനിമയാകുന്നു
Dec 29, 2019, 14:26 IST
കൊച്ചി: (www.kvartha.com 29.12.2019) ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കഥ പറയാന്‍ മോഹന്‍ലാലെത്തുന്നു. മുന്തിരി മൊഞ്ചന്‍ എന്ന ചിത്രത്തിന് ശേഷം സംവിധായകനും സംഗീത സംവിധായകനുമായ വിജിത് നമ്പ്യാറാണ് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവചരിത്രം സിനിമയാക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്.
ചെമ്പൈയായി വേഷമിടുന്നത് താരരാജാവ് മോഹന്‍ലാലാണ്. ചിത്രത്തിനായി ഇന്ത്യയിലെ തന്നെ ടെക്നീഷ്യന്മാര് ഒരുമിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സംവിധായകന് വിജിത് പ്രശസ്തനായ പഴയകാല സംഗീത പ്രതിഭ ബി എ ചിദംബരനാഥിന്റെ ശിഷ്യന് കൂടിയാണ്.
1896 സെപ്റ്റംബര്‍ ഒന്നിന് പാലക്കാട് ജില്ലയിലെ കോട്ടായി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട ചെമ്പൈ എന്ന അഗ്രഹാരത്തില്‍ ആണ് ഭാഗവതരുടെ ജനനം. കര്‍ണ്ണാടക സംഗീതത്തിലെ ആചാര്യനായിട്ട് കാണുന്ന ചെമ്പൈ ഭാഗവതരെ രാജ്യം പദ്മഭൂഷണ്‍ നല്കി ആദരിച്ചിട്ടുണ്ട്. 1951-ലെ സംഗീത കലാനിധി പദവി, കേന്ദ്ര നാടക അക്കാദമി അവാര്‍ഡ്, ഗാനഗന്ധര്‍വ പദവി, മറ്റ് സംസ്ഥാനങ്ങളിലെ പുരസ്കാരങ്ങള്‍ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ചെമ്പൈയായി വേഷമിടുന്നത് താരരാജാവ് മോഹന്‍ലാലാണ്. ചിത്രത്തിനായി ഇന്ത്യയിലെ തന്നെ ടെക്നീഷ്യന്മാര് ഒരുമിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സംവിധായകന് വിജിത് പ്രശസ്തനായ പഴയകാല സംഗീത പ്രതിഭ ബി എ ചിദംബരനാഥിന്റെ ശിഷ്യന് കൂടിയാണ്.
1896 സെപ്റ്റംബര്‍ ഒന്നിന് പാലക്കാട് ജില്ലയിലെ കോട്ടായി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട ചെമ്പൈ എന്ന അഗ്രഹാരത്തില്‍ ആണ് ഭാഗവതരുടെ ജനനം. കര്‍ണ്ണാടക സംഗീതത്തിലെ ആചാര്യനായിട്ട് കാണുന്ന ചെമ്പൈ ഭാഗവതരെ രാജ്യം പദ്മഭൂഷണ്‍ നല്കി ആദരിച്ചിട്ടുണ്ട്. 1951-ലെ സംഗീത കലാനിധി പദവി, കേന്ദ്ര നാടക അക്കാദമി അവാര്‍ഡ്, ഗാനഗന്ധര്‍വ പദവി, മറ്റ് സംസ്ഥാനങ്ങളിലെ പുരസ്കാരങ്ങള്‍ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
Keywords: News, Kerala, Kochi, Film, Cinema, Director, Mohanlal, Actor, Award, Champhai Vaidyanatha Bhagavathar Biography Come to Cinema
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.