'സുശാന്തിന്റെ മരണത്തിനു പിന്നിലെ മുഖ്യ കണ്ണികള്‍ മൂവര്‍ സംഘം'; ഗൂഢാലോചനയില്‍ 'ഷുഗര്‍ ഡാഡി'ക്കും പങ്ക്, വെളിപ്പെടുത്തലുമായി സുശാന്തിന്റെ സുഹൃത്ത്

 


മുംബൈ: (www.kvartha.com 24.08.2020) ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിനു പിന്നിലെ മുഖ്യ കണ്ണികള്‍ മൂവര്‍ സംഘമെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി സുശാന്തിന്റെ സുഹൃത്ത് സുനില്‍ ശുക്ല. കാമുകി റിയ ചക്രവര്‍ത്തി, റിയയുടെ പിതാവ് ഇന്ദ്രജിത്ത് ചക്രവര്‍ത്തി, സംവിധായകന്‍ മഹേഷ് ഭട്ട് എന്നിവര്‍ക്ക്  സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ പങ്കുണ്ടെന്ന് സുനില്‍ ശുക്ല ആരോപിച്ചു.

ഇന്ദ്രജിത്ത് ചക്രവര്‍ത്തി നല്‍കിയിരുന്ന മരുന്നുകളാണ് റിയ വിഷാദരോഗത്തിനുള്ള ചികിത്സയെന്ന രീതിയില്‍ സുശാന്തിന് നല്‍കിയിരുന്നത്. റിയ സുശാന്തിനെ വിട്ടുപോന്നിട്ടും സുശാന്ത് ഈ മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. 

സുശാന്തിന് വിഷാദരോഗമോ മറ്റ് മാനസിക പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ജിമ്മില്‍ നിത്യവും കണ്ടുമുട്ടുമായിരുന്നു. സുശാന്തിനൊപ്പം അവസാനം വരെ ഒപ്പമുണ്ടായവര്‍ തന്നെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും സിദ്ധാര്‍ഥ് പിഥാനി,  നീരജ് സിങ്, ദീപേഷ് സാവന്ത് എന്നിവരെ ഉന്നമിട്ട് സുനില്‍ ശുക്ല പറഞ്ഞു. സുശാന്തിന്റെ ദുരൂഹ മരണത്തില്‍ റിയ ചക്രവര്‍ത്തിക്കുള്ള പങ്ക് സിബിഎയ്ക്ക് ഇതിനകം തന്നെ വ്യക്തമായതായും സുനില്‍ പറഞ്ഞു. റിയയെ ചോദ്യം ചെയ്യാനായി ഉടന്‍ വിളിപ്പിക്കുമെന്നും സുനില്‍ പറഞ്ഞു.

'സുശാന്തിന്റെ മരണത്തിനു പിന്നിലെ മുഖ്യ കണ്ണികള്‍ മൂവര്‍ സംഘം'; ഗൂഢാലോചനയില്‍ 'ഷുഗര്‍ ഡാഡി'ക്കും പങ്ക്, വെളിപ്പെടുത്തലുമായി സുശാന്തിന്റെ സുഹൃത്ത്



നടന്റെ സുഹൃത്തും സഹവാസിയുമായിരുന്ന സിദ്ധാര്‍ഥ് പിഥാനി, പാചകക്കാരന്‍ നീരജ് സിങ്, മാനേജര്‍ ദീപേഷ് സാവന്ത് തുടങ്ങിയവരാണ് സുശാന്തിന്റെ അവസാന കാലഘട്ടത്തില്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നത്. അദ്ദേഹത്തോടോപ്പം താമസിച്ചിരുന്നവരില്‍ ആരോ ബോധപൂര്‍വ്വം ഈ മരുന്നുകള്‍ അദ്ദേഹത്തിനു തുടര്‍ന്നും നല്‍കിയിട്ടുണ്ടാകാം സുനില്‍ ശുക്ല ആരോപിച്ചു. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സുനില്‍ ശുക്ലയുടെ വെളിപ്പെടുത്തല്‍. 'ഷുഗര്‍ ഡാഡി'യെന്നാണ് സുനില്‍ പരിഹാസപൂര്‍വ്വം മഹേഷ് ഭട്ടിനെ അഭിസംബോധന ചെയ്തത്. 

സുശാന്ത് സിങ്ങിന്റെ മരണം കൊലപാതകം ആകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കുടുംബ അഭിഭാഷകനും മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറലുമായ വികാസ് സിങ് നേരത്തെ തന്നെ ആരോപിച്ചിരുന്നു. എഫ്‌ഐആര്‍ എടുക്കുന്നതുവരെ സുശാന്തിന്റെ സഹവാസിയായിരുന്ന സിദ്ധാര്‍ഥ് പിഥാനി കുടുംബവുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പട്‌നയില്‍ കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ അദ്ദേഹം റിയ ചക്രവര്‍ത്തിയെ സഹായിക്കാന്‍ തുടങ്ങിയതായും വികാസ് സിങ് ആരോപിച്ചിരുന്നു. 

അതേസമയം സുശാന്ത് സിങ് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയ സിബിഐ റിയ ചക്രവര്‍ത്തിയെ വൈകാതെ ചോദ്യം ചെയ്യും. നടന്റെ സുഹൃത്തും സഹവാസിയുമായിരുന്ന സിദ്ധാര്‍ഥ് പിഥാനി, പാചകക്കാരന്‍ നീരജ് സിങ് എന്നിവരെ വീണ്ടും ചോദ്യം ചെയ്തിരുന്നു. സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ ബാന്ദ്രയിലെ വസതിയില്‍ ഉണ്ടായിരുന്നവരാണ് ഇവര്‍. മൃതദേഹം ആദ്യം കണ്ടത് സിദ്ധാര്‍ഥ് പിഥാനിയാണ്. 

സിദ്ധാര്‍ഥിനെയും നീരജിനെയും വെവ്വേറെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴികളിലെ പൊരുത്തക്കേടുകളുടെ പശ്ചാത്തലത്തില്‍ ഇവരെ വീണ്ടും ഒന്നിച്ച് ഇരുത്തിയാണ് ചോദ്യം ചെയ്തത്. നീരജിനെ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ചോദ്യം ചെയ്യുന്നത്. തുടര്‍ന്ന് ഇരുവരെയും സുശാന്തിന്റെ ഫ്‌ലാറ്റിലെത്തിച്ചും അന്വേഷണം നടത്തി. മരണത്തലേന്നു മുതലുളള സംഭവങ്ങള്‍ പുനരാവിഷ്‌കരിച്ചു പരിശോധിക്കാനാണ് സിബിഐ ശ്രമം. 

Keywords: News, National, India, Trending, Bollywood, Cinema, Death, Actor, Entertainment, Police, Case, Conspiracy To Murder Sushant Singh Rajput Was Done By Rhea Chakraborty’s Father & ‘Sugar Daddy’ Mahesh Bhatt: Late Actor’s Gym Partner
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia