കന്നഡ നടി നയന കൃഷ്ണ അറസ്റ്റില്‍

 


ബാംഗ്ലൂര്‍: (www.kvartha.com 09.10.2014) കന്നഡ നടി നയന കൃഷ്ണയെ ബാംഗ്ലൂര്‍ പോലീസ് അറസ്റ്റുചെയ്തു. നടിയുടെ കൂട്ടുകാരിക്കൊപ്പം ലൈംഗീക വേഴ്ചയിലേര്‍പ്പെട്ട ഒരു പ്രമുഖ ഡോക്ടറുടെ വീഡിയോ ചിത്രീകരിച്ച് പണം തട്ടിയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഈ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി നയന ഡോക്ടറില്‍ നിന്നും പണം തട്ടിയെന്നാണ് ആരോപണം.
കന്നഡ നടി നയന കൃഷ്ണ അറസ്റ്റില്‍

ഇത്തരത്തില്‍ മൂന്ന് കേസുകളാണ് നയനയ്‌ക്കെതിരെ എടുത്തിരിക്കുന്നത്. ഇതില്‍ രണ്ട് കേസില്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. തട്ടിപ്പിനിരയായ ഡോക്ടറുടെ പരാതിയിലാണ് മൂന്നാമത്തെ കേസെടുത്തിരിക്കുന്നത്.
കൊട്‌ലല്ലപ്പൊ കയ് എന്ന കന്നഡ ചിത്രത്തില്‍ നായികയായിരുന്നു നയന. എന്നാല്‍ ചിത്രം സാമ്പത്തീകമായി പരാജയപ്പെട്ടു.

തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ഐറ്റം ഡാന്‍സ് ചെയ്‌തെങ്കിലും സാമ്പത്തീക പ്രതിസന്ധി നയനയെ വിടാതെ പിന്തുടര്‍ന്നു. തുടര്‍ന്നാണിവര്‍ തട്ടിപ്പ് രംഗത്തേയ്ക്ക് തിരിഞ്ഞത്.

SUMMARY: Bangalore: Bangalore Police has arrested controversial Kannada actress Nayana Krishna in a case related to videotaping a city doctor in compromising position with her female friend and later blackmailing him for money.

Keywords: Bangalore, Actress, Nayana Krishna, Videotaping, Compromising position,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia