'വോട് രേഖപ്പെടുത്തുന്നതിന് മുമ്പ് ദയവായി ചിന്തിക്കൂ, നിങ്ങള്‍ക്ക് മാതാവുണ്ട്, വീട്ടില്‍ സഹോദരിയുണ്ട്'; ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് നടിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ കൗശാനി മുഖര്‍ജിക്കെതിരെ ബിജെപി പ്രതിഷേധം, പ്രസംഗം വളച്ചൊടിച്ചുവെന്ന് മറുപടി

 



കൊല്‍ക്കത്ത: (www.kvartha.com 04.04.2021) ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് നടിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ കൗശാനി മുഖര്‍ജിക്കെതിരെ ബി ജെ പി പ്രതിഷേധം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൗശാനി നടത്തിയ പ്രസംഗം ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധം. 

'വോട് രേഖപ്പെടുത്തുന്നതിന് മുമ്പ് ദയവായി ചിന്തിക്കൂ, നിങ്ങള്‍ക്ക് മാതാവുണ്ട്, വീട്ടില്‍ സഹോദരിയുണ്ട്'; ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് നടിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ കൗശാനി മുഖര്‍ജിക്കെതിരെ ബിജെപി പ്രതിഷേധം, പ്രസംഗം വളച്ചൊടിച്ചുവെന്ന് മറുപടി


ബി ജെ പിയുടെ വോടര്‍മാരെ കൗശാനി പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്ന് ബി ജെ പി ബംഗാള്‍ വൈസ് പ്രസിഡന്റ് റിതേഷ് തിവാരി പറഞ്ഞു. വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു റിതേഷിന്റെ ട്വീറ്റ്. 'നിങ്ങള്‍ വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് ദയവായി ചിന്തിക്കൂ. നിങ്ങള്‍ക്ക് മാതാവുണ്ട്. വീട്ടില്‍ സഹോദരിയുണ്ട്' -എന്നു പറയുന്നതാണ് വിഡിയോ. ഇത് വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. 

'പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നതിനായി തൃണമൂല്‍ നേതാക്കള്‍ എപ്പോഴും ബലാത്സംഗ ഭീഷണികള്‍ ഉയര്‍ത്തികാണിക്കുന്നു. പക്ഷേ ഈ സമയം ആരും പേടിക്കില്ല' -റിതേഷ് ട്വീറ്റ് ചെയ്തു.

അതേസമയം തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നും വിഡിയോയുടെ ഒരു ഭാഗം മാത്രമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്നും കൗശാനി പ്രതികരിച്ചു.

 


Keywords:  News, National, India, Kolkata, Politics, Political Party, BJP, Threat, Allegation, Actress, Entertainment, Assembly-Election-2021, Cornered over 'mother, sister' remark, Koushani Mukherjee of TMC says BJP IT cell doctored video
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia