മാമുക്കോയയുടെ വീട്ടിലേയ്ക്കുള്ള വഴി കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ച് നീക്കി

 


കോഴിക്കോട്: (www.kvartha.com 28.10.2016) ചലച്ചിത്ര താരം മാമുക്കോയയുടെ വീട്ടിലേയ്ക്കുള്ള വഴി കോഴിക്കോട് കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ച് നീക്കി. റോഡിന് വീതികൂട്ടാന്‍ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമാണ് നടപടി.

എന്നാല്‍ മുന്‍ കൂര്‍ നോട്ടീസ് നല്‍കാതെയാണ് പൊളിച്ച് നീക്കലെന്ന് മാമുക്കോയ ആരോപിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. പ്രദേശത്തെ വ്യാപാരികളും കോര്‍പ്പറേഷന്റെ നടപടിക്കെതിരെ പ്രതിഷേധമുയര്‍ത്തി.

മാമുക്കോയയുടെ അരക്കിണറിലെ വീട്ടിലേക്കുള്ള കോണ്‍ക്രീറ്റ് സ്ലാബാണ് പൊളിച്ച് മാറ്റിയത്. നിയമാനുസൃതമായാണ് അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതെന്ന് കോര്‍പ്പറേഷന്‍ വിശദീകരിച്ചു. കോര്‍പ്പറേഷന്റെ നടപടിക്കെതിരെ നിയമനടപടി കൈക്കൊള്ളണമോയെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് മാമുക്കോയ പറഞ്ഞു.

മീഞ്ചന്ത മുതല്‍ ബേപ്പൂര്‍ വരെയുള്ള ആറു കിലോമീറ്റര്‍ റോഡ് വീതികൂട്ടല്‍ തുടരുമെന്നാണ് കോര്‍പ്പറേഷന്‍ വിശദീകരണത്തില്‍ വ്യക്തമാക്കിയത്.

മാമുക്കോയയുടെ വീട്ടിലേയ്ക്കുള്ള വഴി കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ച് നീക്കി

Keywords: Kerala, Cinema, Maamukoya, Kozhikode
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia