സെലിബ്രിറ്റികള്‍ നാക്ക് നിയന്ത്രിക്കണം; കര്‍ഷകരെ 'തീവ്രവാദികള്‍' എന്ന് വിളിച്ച താരത്തെ ശാസിച്ച് കര്‍ണാടക ഹൈകോടതി

 




ബെംഗളൂരു: (www.kvartha.com 26.03.2021) സമരം ചെയ്യുന്ന കര്‍ഷകരെ 'തീവ്രവാദികള്‍' എന്ന് വിളിച്ച താരത്തെ ശാസിച്ച് കര്‍ണാടക ഹൈകോടതി. 'തീവ്രവാദികള്‍' എന്നു വിളിച്ച കേസില്‍ നടി കങ്കണ റനൗടിനെതിരെയുള്ള എഫ് ഐ ആര്‍ കര്‍ണാടക ഹൈകോടതി റദ്ദാക്കി. 

അതേസമയം, ഇങ്ങനെ വിളിക്കാന്‍ ആരാണ് അനുവാദം നല്‍കിയതെന്നും കങ്കണയെ പോലുള്ള സെലിബ്രിറ്റികള്‍ നാക്ക് നിയന്ത്രിക്കണമെന്നും കോടതി രൂക്ഷമായി ശാസിച്ചു. 

സെലിബ്രിറ്റികള്‍ നാക്ക് നിയന്ത്രിക്കണം; കര്‍ഷകരെ 'തീവ്രവാദികള്‍' എന്ന് വിളിച്ച താരത്തെ ശാസിച്ച് കര്‍ണാടക ഹൈകോടതി


കര്‍ഷകസമരത്തെ അനുകൂലിച്ച് രംഗത്തെത്തിയ പോപ് ഗായിക റിഹാനയുടെ ട്വീറ്റിനെതിരെയായിരുന്നു കങ്കണ റനൗടിന്റെ പ്രതികരണം. അവര്‍ കര്‍ഷകര്‍ അല്ല, തീവ്രവാദികളാണ്. അതിനാലാണ് ആരും അതിനേക്കുറിച്ച് സംസാരിക്കാത്തതെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

Keywords:  News, National, India, Bangalore, Entertainment, Actress, Bollywood, High Court, Court cancels non-bailable warrant against Kangana Ranaut
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia