സണി ലിയോണിനെതിരെയുള്ള അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്; നടിയുടെ ബാങ്ക് അകൗണ്ട് സ്റ്റേറ്റ്മെന്റ് ശേഖരിച്ചു
Feb 16, 2021, 11:14 IST
കൊച്ചി: (www.kvartha.com 16.02.2021) ബോളിവുഡ് നടി സണി ലിയോണിനെതിരെയുള്ള വഞ്ചനാ കേസില്‍ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. നടിയുടെ ബാങ്ക് അകൗണ്ട് സ്റ്റേറ്റ്മെന്റ് ക്രൈംബ്രാഞ്ച് ശേഖരിച്ചു. സണി ലിയോണിന്റെ മുംബൈ സിറ്റി ബാങ്കിലെ അകൗണ്ടിന്റെ വിവരങ്ങളാണ് ക്രൈംബ്രാഞ്ച് പരിശോധിച്ചത്. ഇതേ തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടന്നേക്കുമെന്നാണ് വിവരം.
പരാതിക്കാരന്‍ ഷിയാസ് 25 ലക്ഷം രൂപ നല്‍കിയതിന് തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. ഒന്നരക്കോടി രൂപയുടെ നഷ്ടം തനിക്ക് സംഭവിച്ചുവെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ് പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ്.
കൊച്ചിയില്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. ബഹ്‌റൈനിലെ പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് പതിനാറ് ലക്ഷം വാങ്ങി വഞ്ചിച്ചുവെന്ന ആരോപണവും പരാതിക്കാരന്‍ പിന്നീട് ഉന്നയിച്ചു. ഇതിന് പിന്നാലെ സണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ കൊച്ചിയിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് മനഃപൂര്‍വമല്ലെന്നായിരുന്നു സണി ലിയോണ്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. നിശ്ചയിച്ച ചടങ്ങ് നടക്കാതെ വന്നതോടെ പിന്നീട് അഞ്ചുതവണ പുതുക്കിയ തീയതി നല്‍കിയെന്നും എന്നാല്‍ ചടങ്ങ് നടത്താന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ലെന്നും സണി ലിയോണ്‍ വ്യക്തമാക്കിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.