Controversy | 'അമ്മ'യിൽ പൊട്ടിത്തെറി; മോഹൻലാൽ അടക്കമുള്ളവർ രാജിവെച്ചു; ഭരണസമിതി പിരിച്ചുവിട്ടു

 
AMMA office bearers announcing their resignation
AMMA office bearers announcing their resignation

Image Credit: Facebook/ AMMA - Association Of Malayalam Movie Artists

ഹേമ കമ്മിഷൻ റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങളെ തുടർന്നാണ് ഈ നീക്കം.

കൊച്ചി: (KVARTHA) മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ വൻ പ്രതിസന്ധി. ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾക്കൊടുവിൽ സംഘടനയിൽ കൂട്ടരാജി. മോഹൻലാൽ ഉൾപ്പെടെയുള്ള എല്ലാ ഭാരവാഹികളും രാജിവച്ചു. ഇതോടെ സംഘടനയുടെ ഭരണസമിതി പിരിച്ചുവിട്ടു. ലൈംഗിക ആരോപണത്തിൽ കുടുങ്ങി അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖ് നേരത്തെ രാജിവെച്ചിരുന്നു. 

സിനിമയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ഹേമ കമ്മിഷൻ റിപ്പോർട്ട് സിനിമ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. നിരവധി നടിമാർ തങ്ങൾ അനുഭവിച്ച ലൈംഗിക ചൂഷണത്തെക്കുറിച്ച് പരസ്യമായി പ്രതികരണവുമായും രംഗത്തുവന്നിട്ടുണ്ട്. പ്രമുഖ താരങ്ങൾ തന്നെ ആരോപണങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അമ്മയ്ക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി പറ‌ഞ്ഞ് നടൻ പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു. ചൊവ്വാഴ്ച നടത്താനിരുന്ന 'അമ്മ'യുടെ എക്സിക്യൂട്ടീവ് യോ​ഗം മാറ്റിവെക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കൂട്ടരാജിയുണ്ടായത്. സംഘടനയിൽ പുതിയ നേതൃത്വം ഉണ്ടാകുമോയെന്ന് കണ്ടറിയേണ്ടതുണ്ട്.

#AMMA #Mollywood #Mohanlal #HemaCommission #MalayalamCinema #IndianCinema

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia