ദീപികയുടെ പ്രതിഫലം എത്രയെന്നു കേള്‍ക്കണോ!

 


(www,kvartha.com 04.01.2016) സിനിമ, ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ മേഖല... ചിലത് വിജയിക്കാം... ചിലത് എട്ടുനിലയില്‍ പൊട്ടാം... രണ്ടു പടം അടുപ്പിച്ച് പൊട്ടിയാല്‍ മതി. ഇപ്പോള്‍ മുന്നില്‍ വന്നു ചിരിച്ച നില്‍ക്കുന്നവരെയൊന്നും ആ സമയത്ത് കാണില്ല. ഇക്കാര്യം ബോളിവുഡ് താരം ദീപിക പദുക്കോണിന് കൃത്യമായി അറിയാം.

നിരവധി തവണ ദീപിക ഇതെല്ലാം അനുഭവിച്ചതാണ്. ഷാരൂഖ് ഖാനോടൊപ്പം സ്വപ്നതുല്യമായ തുടക്കമാണ് താരത്തിന് ബോളിവുഡില്‍ ലഭിച്ചത്. എന്നിട്ടും നിര്‍ഭാഗ്യവതിയായ നടിയാണെന്ന ചീത്തപ്പേരു കേള്‍പ്പിച്ചു. വിഷാദ രോഗത്തിന് അടിമയായതോടെ രണ്‍ബീര്‍ കപൂറുമായുള്ള പ്രണയവും തകര്‍ന്നു. എന്നാല്‍ ഈ കഷ്ടകാലമെല്ലാം മാറി നല്ല കാലമാണിപ്പോള്‍ ദീപികയ്ക്ക്.

അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റാകുന്നു. നൂറു കോടി ക്ലബിലെ സ്ഥിരം സാന്നിധ്യം. 2015ഉം ദീപികയെ സംബന്ധിച്ചിടത്തോളം പ്രിയപ്പെട്ട വര്‍ഷമായിരുന്നു. അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു. പികു, തമാശ, ബാജിറാവു മസ്താനി തുടങ്ങി 2015ല്‍ ദീപികയ്ക്ക് വിജയം മാത്രമാണ് കൂട്ട്. ഇതോടെ ദീപിക പ്രതിഫലം വര്‍ധിപ്പിച്ചുവെന്നാണ് വാര്‍ത്ത.

ഒറ്റയടിക്ക് അഞ്ചു കോടിയാണ് താരം വര്‍ധിപ്പിച്ചിരിക്കുന്നത്. 2015ല്‍ പത്ത് കോടിയാണ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ ദീപിക വാങ്ങിയിരുന്നതെങ്കില്‍ പുതുവര്‍ഷം മുതല്‍ ദീപിക പതിനഞ്ച് കോടി വാങ്ങുമെന്നാണ് പാപ്പരാസിക്ക് ലഭിച്ച വിവരം. പൊതു പരിപാടികളിലോ സ്റ്റേജ് ഷോയിലോ പങ്കെടുക്കാന്‍ മൂന്നു കോടിയും നല്‍കണം. നല്ല കാലത്ത് കുറച്ച് സമ്പാദിച്ചില്ലെങ്കില്‍ സംഗതി പോക്കാണെന്ന കാര്യം ദീപികയ്ക്ക് അറിയാം.
   
ദീപികയുടെ പ്രതിഫലം എത്രയെന്നു കേള്‍ക്കണോ!


SUMMARY:  Rumored,  Bollywood actress Deepika Padukone increased her salary as 15 crores,  becomes the highest paid actress.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia