'തനിക്ക് തല ചായ്ക്കാന്‍ ഒരിടം പോലും ഉണ്ടായിരുന്നില്ല'; അനുഭവം പങ്കിട്ട് പ്രശസ്ത ബോളിവുഡ് നടി ദീപിക പദുകോണ്‍

 



മുംബൈ: (www.kvartha.com 23.02.2021) ആദ്യമായി ബോംബെയിലേക്ക് വന്നപ്പോള്‍ തനിക്ക് തല ചായ്ക്കാന്‍ ഒരിടം പോലും ഉണ്ടായിരുന്നില്ലെന്ന അനുഭവം പങ്കിട്ട് പ്രശസ്ത ബോളിവുഡ് നടി ദീപിക പദുകോണ്‍. ഫെമിന മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരംതന്റെ ആദ്യകാല അനുഭവം പങ്കുവച്ചത്.  

ആദ്യമായി ബോംബെയിലേക്ക് വന്നപ്പോള്‍ തനിക്ക് തല ചായ്ക്കാന്‍ ഒരിടം പോലും ഉണ്ടായിരുന്നില്ലെന്നും ഒരു വീട് വാങ്ങാന്‍ ഒരു പാട് കഷ്ടപ്പെട്ടെന്നും ദീപിക പറഞ്ഞു. താന്‍ ഏറെ കഠിനാധ്വാനം ചെയ്താണ് ഇന്നത്തെ നിലയിലേക്കെത്തിയതെന്ന് പറയുകയാണ് ഫെമിന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ദീപിക. സാധാരണ കുടുംബത്തിലെ എല്ലാ പെണ്‍കുട്ടികളും വളര്‍ന്ന പോലെത്തന്നെയാണ് താനും വളര്‍ന്നിട്ടുള്ളതെന്ന് ദീപിക പറയുന്നു.

'തനിക്ക് തല ചായ്ക്കാന്‍ ഒരിടം പോലും ഉണ്ടായിരുന്നില്ല'; അനുഭവം പങ്കിട്ട് പ്രശസ്ത ബോളിവുഡ് നടി ദീപിക പദുകോണ്‍


വീട് നോക്കുന്ന കാര്യത്തിലും താന്‍ തന്നെയാണ് മുന്നിലെന്നും വീട്ടു സാധനങ്ങള്‍ വാങ്ങുന്നതും ഓര്‍ഡര്‍ ചെയ്യുന്നതും ഓഫീസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതുമെല്ലാം താനാണെന്നനും നടി പറയുന്നു.

എന്തിനാണ് ഇതെല്ലാം ഒറ്റക്ക് ചെയ്യുന്നതെന്ന് രണ്‍വീര്‍ പലപ്പോഴും ചോദിക്കാറുണ്ടെന്നും എന്നാല്‍ ഇത് തന്റെ ശീലമായിപ്പോയെന്നും ദീപിക പറഞ്ഞു. തന്റെ അമ്മയും ഇങ്ങനെയായിരുന്നെന്നും വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് വീട്ടിലെ ഭക്ഷണം തന്നെ നല്‍കാന്‍ ശ്രമിക്കുന്നത് അതുകൊണ്ടാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് സിനിമകളിലാണ് ദീപിക അഭിനയിക്കുന്നതെങ്കിലും ഇന്ത്യയൊട്ടാകെയും നടിയ്ക്ക് ആരാധകരുണ്ട്.

Keywords:  News, National, India, Mumbai, Bollywood, Actress, Entertainment, Deepika Padukone shares experience about her fist visit in Bombay
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia