പാന്‍ മസാലയുടെ പരസ്യങ്ങളില്‍ ഭര്‍ത്താവിനെ അഭിനയിപ്പിക്കരുതെന്നു കിങ് ഖാന്റെ ഭാര്യയോട് ഡല്‍ഹി സര്‍ക്കാര്‍

 


ന്യൂഡല്‍ഹി: (www.kvartha.com 02.03.2016)  പാന്‍മസാലയുടെ പരസ്യങ്ങളില്‍ ഭര്‍ത്താവ് അഭിനയിക്കാന്‍ കരാറൊപ്പിടുന്നത് തടയണമെന്നു ഷാരൂഖ് ഖാന്റെ ഭാര്യയോട് ഡല്‍ഹി ഗവണ്‍മെന്റ്. നടന്‍ ഗോവിന്ദയുടെ ഭാര്യ, കജോള്‍, അര്‍ബാസ് ഖാന്റെ ഭാര്യ തുടങ്ങിയവരോടും  കത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

ക്യാന്‍സറിന് കാരണമാകുന്ന അറേക്ക നട്ട്‌സ് അടങ്ങിയിട്ടുള്ളതിനാല്‍ പാന്‍ മസാല ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്, ഇതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കാന്‍ ഭര്‍ത്താക്കന്മാരെ വിടരുതെന്നും കത്തില്‍ പറയുന്നു.
           
ഡല്‍ഹി ആരോഗ്യ വിഭാഗമാണ് ഗൗരി ഖാനടക്കമുള്ളവരോട് ഈ നിര്‍ദേശം വച്ചിരിക്കുന്നത്. എന്നാല്‍ ഇവരാരും നിര്‍ദേശത്തോട് പ്രതികരിച്ചിട്ടില്ലെന്നറിയുന്നു. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി നിങ്ങളുടെ ഭര്‍ത്താവ് ഷാരൂഖിനെ പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കണമെന്നാണ് ഷാരൂഖിന്റെ ഭാര്യ ഗൗരിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേതരത്തിലുള്ള കത്തുകളാണ് മറ്റുള്ളവര്‍ക്ക് അയച്ചിരിക്കുന്നത്.

 നേരത്തേ ഷാരൂഖിന് കത്തയച്ചിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. മാത്രമല്ല, ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്നു പിന്തിരിഞ്ഞുമില്ല. ഇതാണ് ഗൗരിക്ക് കത്തയയ്ക്കാണ് കാരണമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
         
പാന്‍ മസാലയുടെ പരസ്യങ്ങളില്‍ ഭര്‍ത്താവിനെ അഭിനയിപ്പിക്കരുതെന്നു കിങ് ഖാന്റെ ഭാര്യയോട് ഡല്‍ഹി സര്‍ക്കാര്‍


SUMMARY: The Delhi government on Monday urged the wives of four Bollywood actors to ask them to refrain from endorsing pan masala products as these contain areca nuts, a potential cancer causing agent.

The request was made in letters to the wives of actors Ajay Devgn, Shah Rukh Khan, Arbaaz Khan and Govinda as they did not respond to the earlier requests by the Delhi health department.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia