അമല വിജയ് വിവാഹമോചനത്തിന് കാരണമായത് ധനുഷിന്റെ 'വട ചെന്നൈ'

 


ചെന്നൈ: (www kvartha.com 06.08.2016) അമല വിജയ് വിവാഹമോചനത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. അമലയുമായുള്ള പ്രശ്‌നങ്ങള്‍ വിശദീകരിച്ച് ഭര്‍ത്താവ് വിജയ് തന്നെ രംഗത്തെത്തുകയും ചെയ്തു. സത്യസന്ധതയും വിശ്വാസ്യതയുമാണ് വിവാഹബന്ധത്തിന്റെ അടിത്തറയെന്നും അത് തകര്‍ന്നാല്‍ ബന്ധം അര്‍ഥശൂന്യമാകുമെന്നുമായിരുന്നു വിജയ് യുടെ വിശദീകരണം.

ധനുഷ് നായകനായ വട ചെന്നൈയില്‍ അമല കരാര്‍ ഒപ്പിട്ടതാണ് ഇരുവര്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയതെന്ന് ഇരുവരോടും അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നു

അമലയെ വിജയിയുടെ വീട്ടുകാര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു കുടുംബസുഹൃത്തു രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അമലയുടെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും ഉണ്ടായതുമില്ല.

നടി സമാന്തയെ ആയിരുന്നു ഈ ചിത്രത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് എന്നാല്‍ ഈ സിനിമയ്ക്കായി മൂന്നു ഭാഗങ്ങളിലായി സംവിധാനം ചെയ്യുന്ന മൂന്നു വര്‍ഷമെങ്കിലും ഡേറ്റ് മാറ്റിവക്കണമായിരുന്നു. ഇത് സാധിക്കാത്തതിനെ തുടര്‍ന്ന് സാമന്ത പിന്മാറി. ഇതോടെയാണ് ധനുഷ് അമലയെ സമീപിച്ചത്.

ഒരു കുഞ്ഞ് വേണമെന്നും കുടുംബജീവിതത്തില്‍ പുതിയൊരു അദ്ധ്യായം തുടങ്ങണമെന്നുമായിരുന്നു വിജയ്‌യുടെ ആഗ്രഹം. അതിനിടെയാണ് മൂന്നുവര്‍ഷത്തേക്ക് മറ്റെല്ലാം മാറ്റിവച്ച് അമല ഈ സിനിമയില്‍ കരാര്‍ ഒപ്പിട്ടത്. ഇതെ തുടര്‍ന്നാണ് വിജയും അമലയും തമ്മിലുള്ള ബന്ധം തകര്‍ച്ചയിലെത്തിയത് എന്നാണ് സൂചനകള്‍.

അമല വിജയ് വിവാഹമോചനത്തിന് കാരണമായത് ധനുഷിന്റെ 'വട ചെന്നൈ'

Keywords: Amala Paul, Vijay, Divorce, Wedding, Movies, Dhanush, Vadai Chennai, Contract, Sign, Motherhood, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia