പുരസ്‌കാരനിറവില്‍ ദുല്‍ഖര്‍ സല്‍മാന്‍ ജയിലില്‍

 


തിരുവനന്തപുരം: (www.kvartha.com 03.03.2016) പുരസ്‌കാരനിറവില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തി. ജീവിതം ആഘോഷവും സ്വാതന്ത്ര്യം നിറഞ്ഞതുമാക്കിയ ചാര്‍ലിയെന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ദുല്‍ഖറിനെ കാണാന്‍ ജയിലിലെ തടവുകാര്‍ കാത്തിരുന്നു.

ജയില്‍ ക്ഷേമദിനാഘോഷത്തിന്റെ സമാപനസമ്മേളത്തില്‍ പങ്കെടുക്കാനാണ് ദുല്‍ഖര്‍ സല്‍മാന്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. ബുധനാഴ്ച രാവിലെ മുതല്‍ ജയില്‍ ഉദ്യോഗസ്ഥരും ജയില്‍ അന്തേവാസികളും പ്രിയതാരത്തെ കാത്തിരിക്കുകയായിരുന്നു. ദുല്‍ഖറിനെ മന്ത്രി രമേശ് ചെന്നിത്തലയും ഉദ്യോഗസ്ഥരും ചേര്‍ന്നു സ്വീകരിച്ചു.

 സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി രമേശ് ചെന്നിത്തല ദുല്‍ഖറിനെ ചടങ്ങില്‍ ആദരിച്ചു. കുട്ടിക്കാലം മുതല്‍ സിനിമകളിലൂടെ കണ്ട ജയിലാണു പൂജപ്പുരയെന്നും ജീവപരന്ത്യം തടവ് അനുഭവിക്കുന്നവരില്‍ 215 പേരെ വിട്ടയക്കാന്‍ തീരുമാനിച്ച ദിവസം ഇവിടെ വരാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുരസ്‌കാരനിറവില്‍ ദുല്‍ഖര്‍ സല്‍മാന്‍ ജയിലില്‍


Keywords: Dulkar Salman, Poojappura Jail, Thiruvananthapuram, Kerala, Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia