മടി പിടിച്ച് ഇരിക്കുന്ന മകനെ ഒതുക്കാന്‍ അച്ഛന്റെ സൂത്രം; മുഖ്യമന്ത്രിയുടെ പത്രസമ്മേളനവുമായി സംവിധായകന്‍ ജിയോ ബേബി

 



കൊച്ചി: (www.kvartha.com 15.04.2020) കൊറോണ വൈറസിന്റെ പശ്ചാതലത്തില്‍ സ്‌കൂളുകള്‍ പരീക്ഷ പോലും നടത്താതെ നേരത്തെ അടച്ചത് മിക്ക കുട്ടികളിലും മടിക്കും കുസൃതിക്കും ആക്കം കൂട്ടിയിട്ടുണ്ട്. ഇത്തരത്തില്‍ മുതിര്‍ന്നവരെ പോലെ കുട്ടിപ്പട്ടാളവും വീട്ടില്‍ തന്നെ ഇരിപ്പായതോടെ സ്‌കൂളില്‍ പോകണ്ടാത്തതിനാല്‍ രാവിലെ എഴുന്നേറ്റ് കുളിക്കാനും പല്ലുതേക്കാനുമൊക്കെ അല്പം മടിയൊക്കെ വന്നു തുടങ്ങി. ഇങ്ങനെയുള്ളവരെ വരുതിയിലാക്കാന്‍ വേറിട്ട മാര്‍ഗവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരനും സിനിമാ സംവിധായകനുമായ ജിയോ ബേബി.

മടി പിടിച്ച് ഇരിക്കുന്ന മകനെ ഒതുക്കാന്‍ അച്ഛന്റെ സൂത്രം; മുഖ്യമന്ത്രിയുടെ പത്രസമ്മേളനവുമായി സംവിധായകന്‍ ജിയോ ബേബി

മകനെ അനുസരിപ്പിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനത്തിന്റെ വീഡിയോ എഡിറ്റ് ചെയത് മകനെ കാണിച്ചിരിക്കുകയാണ് ഇദ്ദേഹം. ജിയോ ബേബി തന്നെ എഡിറ്റ് ചെയ്ത വീഡിയോ ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.

''ചില കുട്ടികള്‍ രാവിലെ എഴുന്നേറ്റിട്ട് പല്ലു തേയ്ക്കാതെ ചായകുടിക്കുന്ന ഒരു പ്രവണത ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കുട്ടികള്‍ പൊതുവെ രണ്ടു നേരം കുളിക്കേണ്ടതായിട്ടുണ്ട്. ഇതിന് വൈമുഖ്യം കാണിക്കുന്ന കുട്ടികള്‍ക്കെതിരെ നിയമനടപടികള്‍ക്ക് ശുപാര്‍ശ ചെയ്യും. അതുപോലെ മറ്റൊരു പ്രശ്‌നം ശ്രദ്ധയില്‍പ്പട്ടത് കുട്ടികളുടെ അമിതമായ മൊബൈല്‍ഫോണിന്റെ ഉപയോഗമാണ്, ഇത് അനുവദിച്ചു തരാന്‍ പറ്റുന്നതല്ല. അമിതമായി മൊബൈല്‍ ഉപയോഗിക്കുന്ന കുട്ടികള്‍ക്കതിരെ പൊലീസ് നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതാണ്.

മടി പിടിച്ച് ഇരിക്കുന്ന മകനെ ഒതുക്കാന്‍ അച്ഛന്റെ സൂത്രം; മുഖ്യമന്ത്രിയുടെ പത്രസമ്മേളനവുമായി സംവിധായകന്‍ ജിയോ ബേബി

മറ്റൊരു പ്രവണത ശ്രദ്ധയില്‍പ്പട്ടത് ആറ് മണി സമയത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം മനപൂര്‍വം തടസപ്പെടുത്താന്‍ റിമോട്ട് കൈക്കലാക്കി ചാനല്‍ മാറ്റുന്ന പ്രവണത ചില കുട്ടികള്‍ ചെയ്യുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം കുട്ടികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണ്....'' എന്നാണ് മുഖ്യമന്ത്രിയുടെ വിഷ്വലുള്ള വീഡിയോയില്‍ ജിയോ ബേബി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജിയോ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നൊക്കെ പറഞ്ഞാണ് വീട്ടില്‍ മോനെ കൊണ്ട് ചില കാര്യങ്ങള്‍ ഒക്കെ ചെയ്യിക്കുന്നത്. ഇന്ന് അവന്‍ പറഞ്ഞു മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്ന്, അപ്പോള്‍ അവനെ പറ്റിക്കാന്‍ വേണ്ടി ഒരു വിഡിയോ ഉണ്ടാക്കിയതാണ്, ആള് ആദ്യം ഒന്നു ഞെട്ടി, പക്ഷേ സൗണ്ട് കയ്യോടെ പൊക്കി. അവന്റെ ഒരു ഷോട്ടും കൂടേ ചേര്‍ത്ത് ഒരു വിഡിയോ ആക്കി പോസ്റ്റ് ചെയ്യുന്നു. ഒരു തമാശയായി ലോക്ഡൗണ്‍ ടൈംപാസ് ആയി മാത്രം ഇതിനെ കാണുക.

മടി പിടിച്ച് ഇരിക്കുന്ന മകനെ ഒതുക്കാന്‍ അച്ഛന്റെ സൂത്രം; മുഖ്യമന്ത്രിയുടെ പത്രസമ്മേളനവുമായി സംവിധായകന്‍ ജിയോ ബേബി

അതേസമയം അതിനു ശേഷം വേറൊരു പോസ്റ്റിട്ട് വീഡിയോ എഡിറ്റിംഗ് വര്‍ക്ക് തന്റേതന്നെന്നും അദ്ദേഹം പറയുന്നു. ''സന്തോഷം മനോരമ, എഡിറ്റ് ചെയ്തത് ഞാന്‍ അല്ലാ ഫ്രാന്‍സിസ് ലൂയിസ്(Francies Louis) ആണ്''.



 Keywords:  News, Kerala, Kochi, CM, Press meet, Director, Entertainment, Facebook, Video, Son, Edited Version of CM Pinarayi Vijayan Press Meet for Kid Viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia