Censorship | 'എംപുരാൻ' വിവാദം: സെൻസർ ബോർഡ് നടപടിയെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

 
Minister Sivankutty Criticizes Censorship of 'Empuraan'
Minister Sivankutty Criticizes Censorship of 'Empuraan'

Photo and Image Credit: Facebook/V Sivankutty

● 'സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കെതിരെ ഭീഷണി മുഴക്കുന്നത് ഭയപ്പെടുത്തുന്നതാണ്.'
● 'ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിൻ്റെ മൂലക്കല്ലാണ്.'
● 'തങ്ങൾക്ക് ഹിതകരമല്ലാത്തത് സെൻസർ ചെയ്യുമെന്ന ധാഷ്ട്യം ഫാസിസ്റ്റ് മനോഭാവമാണ്.'

തിരുവനന്തപുരം: (KVARTHA) മലയാള സിനിമ 'എംപുരാൻ' സെൻസർ ചെയ്യാനുള്ള നീക്കത്തിനെതിരെ വിമർശനവുമായിപൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി രംഗത്ത്. 'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് 'എംപുരാന്' എന്തിനാണെന്ന് മന്ത്രി ചോദിച്ചു. ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകൾ കാണുകയും അറിയുകയും ചെയ്യും.

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങൾക്ക് ഹിതകരമല്ലാത്തത് സെൻസർ ചെയ്യുമെന്ന ധാഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിർക്കപ്പെടേണ്ടതാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും പങ്കുവെക്കുക. ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കുക.

Minister V. Sivankutty criticized the move to censor the Malayalam film 'Empuraan,' comparing it to 'The Kerala Story.' He argued that threats and cyber attacks against filmmakers indicate fear, and called censorship a fascist attitude, stressing the importance of freedom of expression.

#Empuraan #Censorship #VSivankutty #KeralaFilm #TheKeralaStory #FreedomOfExpression

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia