BoxOffice | ഖുറേഷിയായി സ്റ്റീഫന്‍ വരുമ്പോള്‍ ബോക്സ് ഓഫീസ് തകർക്കുമോ 'എമ്പുരാൻ'? മോഹൻലാലിനും പൃഥിരാജിനും വിജയം അനിവാര്യം


● 228 കോടി രൂപയാണ് എമ്പുരാന്റെ നിർമ്മാണ ചെലവ്.
● ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.
● മോഹൻലാലിൻ്റെ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
● പൃഥ്വിരാജ് സുകുമാരനാണ് സിനിമയുടെ സംവിധായകൻ.
ഭാമനാവത്ത്
(KVARTHA) തുടര്‍ച്ചയായി ബോക്‌സ് ഓഫീസ് പരാജയം നേരിടുന്ന മോഹന്‍ലാലിന് ഏറെ പ്രതീക്ഷയേകുന്നതാണ് എമ്പുരാനെന്ന പൃഥിരാജ് സംവിധാനം ചെയ്ത ചിത്രം. നേരത്തെ ലൂസിഫറിനെ വിജയിപ്പിക്കാന്‍ ചെയ്തതു പോലെ സോഷ്യല്‍ മീഡിയയില്‍ വന്‍ തള്ളിമറിക്കലാണ് എമ്പുരാനു വേണ്ടിയും നടക്കുന്നത്. ഇതിനായി അണിയറ പ്രവര്‍ത്തകരുടെ ഒരു വന്‍ടീം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വിഭ്രമങ്ങളിലൂടെ പ്രേക്ഷകരുടെ കണ്ണുകെട്ടാനാണ് ഇവര്‍ ശ്രമിക്കുന്നത്.
പാന്‍ ഇന്ത്യന്‍ സിനിമയെന്നാണ് എമ്പുരാനെ നിര്‍മാതാക്കളും സംവിധായകനും വിശേഷിപ്പിക്കുന്നത്. ഇന്ത്യയും വിദേശമാര്‍ക്കറ്റും എമ്പുരാന്‍ ലക്ഷ്യമിടുന്നത്. 228 കോടി നിര്‍മാണ ചെലവുവന്നുവെന്നാണ് കണക്കുകള്‍ പുറത്തുവരുന്നത്. നേരത്തെ 182 കോടി ചെലവായെന്നു നിര്‍മാതാവ് ജി സുരേഷ് കുമാര്‍ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ഉടമ ആന്റണി പെരുമ്പാവൂരാണ് ഇതിനെതിരെ രംഗത്തു വന്നത്. എന്നാല്‍ കാര്യങ്ങള്‍ സുരേഷ് കുമാര്‍ പറഞ്ഞിടത്തു തന്നെ എത്തി നില്‍ക്കുകയാണ്.
വ്യക്തമായ പ്ലാനിങില്ലാതെ ഷൂട്ടു ചെയ്തതു കാരണം നാല്‍പതു കോടിയോളം പാഴായെന്ന വിവരവും പുറത്തുവരുന്നുണ്ട്. മലയാള സിനിമയുടെ മാര്‍ക്കറ്റനുസരിച്ചു ഏകദേശം നൂറുകോടി ഇവിടെ നിന്നും ലഭിച്ചാല്‍ തന്നെ ലാഭമാണ്. ചുരുങ്ങിയത് മുന്നൂറ് കോടി കളക്ഷനുണ്ടെങ്കിലെ എമ്പുരാന് പിടിച്ചു നില്‍ക്കാന്‍ കഴിയുകയുളളൂ. മരക്കാറും ബറോസും ബോക്‌സോഫീസില്‍ വീണതിനു ശേഷം മോഹന്‍ലാലിന്റെ താരാപ്രഭാവത്തിന് മങ്ങലേറ്റിരിക്കുകയാണ്. എമ്പുരാന്‍ വീണാല്‍ മലയാള സിനിമയില്‍ മോഹന്‍ലാലിന്റെ വാട്ടര്‍ലൂ ഒരുങ്ങും. തുടരെയെന്ന ചിത്രം ഇപ്പോഴും പെട്ടിക്കുളളില്‍തന്നെയാണ്.
ഈകഴിഞ്ഞ വര്‍ഷങ്ങളില്‍ നേര് എന്ന ജിത്തു ജോസഫ് സിനിമ മാത്രമാണ് മോഹന്‍ലാലിന്റെതായി തീയേറ്ററില്‍ ചലനങ്ങളുണ്ടാക്കിയത്.ചൂടപ്പംപോലെ സിനിമ ചുട്ടെടുക്കുന്നുണ്ടെങ്കിലും തീയേറ്ററില്‍ ആളെ കയറ്റാന്‍ കഴിയാത്തത് പോരായ്മയായി മാറിയിരിക്കുകയാണ്. സ്റ്റീഫൻ ഖുറേഷിയെന്ന ലോകാന്തര ബന്ധങ്ങളുളള നായകനെയാണ് എമ്പുരാനിലൂടെ മോഹന്‍ലാല്‍ പകര്‍ന്നാടുന്നത്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസിന് തയ്യാറെടുക്കുന്ന എമ്പുരാനും തീയേറ്ററില്‍ ആളെ കൂട്ടാന്‍ കഴിയുമോയെന്ന ആശങ്കയുടെ കഴിനിഴലിലാണ്.
റിലീസ് അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം കുറിച്ച് മാര്‍ച്ച് 27ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമ്പോള്‍ സിനിമയുടെ ഹൈപ്പും സോഷ്യല്‍ മീഡിയയില്‍ പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ലൂസിഫര്‍ നിര്‍മ്മാതാക്കള്‍ റീ റിലീസ് ചെയ്തിരുന്നു. ലൂസിഫറിന്റെ ബോക്‌സ് ഓഫീസ് സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. ലൂസിഫര്‍ ആദ്യദിനത്തില്‍ കേരളത്തില്‍ നിന്ന് നേടിയത് 16 ലക്ഷം രൂപയാണ് എന്ന് സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസ് അടക്കമുള്ള ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ ലിമിറ്റഡ് റിലീസ് മാത്രമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ലൂസിഫറിന്റെ റീ റിലീസ് എമ്പുരാന്റെ നിലവിലെ ഹൈപ്പ് കൂട്ടാനും സഹായകരമാകും എന്ന കണക്കുകൂട്ടലിലാണ് ചിത്രം റീ റിലീസ് ചെയ്തിരിക്കുന്നത്. അതേസമയം എമ്പുരാന്‍ മാര്‍ച്ച് 27ന് ആഗോള റിലീസായെത്തും. സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. വമ്പന്‍ പ്രതികരണമാണ് സിനിമയുടെ ബുക്കിംഗിന് ലഭിക്കുന്നത്. അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി നിമിഷ നേരം കൊണ്ടാണ് തിയേറ്ററുകള്‍ ഫുള്ളായത്. ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോ തിരക്കു കാരണം നിലച്ചുപോയ അവസ്ഥ വരെ ഉണ്ടായിരുന്നു. ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണാന്‍ താല്പര്യം പ്രകടിപ്പിച്ച സിനിമയും എമ്പുരാന്‍ ആയിരുന്നു.
ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യമുണ്ട് എമ്പുരാന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൂസിഫറിന്റെ ദൈര്‍ഘ്യംരണ്ടു മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്റെ ദൈര്‍ഘ്യം രണ്ടു മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്റ് ആണ്. വമ്പന്‍ സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ് ചിത്രത്തിന്റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തടാനി നേതൃത്വം നല്‍കുന്ന എ എ ഫിലിംസാണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്‌നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.
228 കോടി ചെലവില്‍ നിര്‍മിച്ച മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികള്‍ ഇതോടെ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് നിർമാണം. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്നു.
ഫാര്‍സ് ഫിലിംസ്, സൈബപ്, സിസ്റ്റംസ് ഓസ്‌ട്രേലിയ എന്നിവരാണ് ഓവര്‍സീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയില്‍ പ്രൈം വിഡിയോയും ആശീര്‍വാദ് ഹോളിവുഡും ചേര്‍ന്നാണ് വിതരണം. യുകെയിലും യൂറോപ്പിലും ആര്‍എഫ്ടി എന്റര്‍ടെയ്ന്‍മെന്റാണ് വിതരണം. 2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപിയാണ് കഥയും തിരക്കഥയും നിര്‍വഹിച്ചത്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.
ഈ സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ വിവരങ്ങൾക്കായി ഷെയർ ചെയ്യുക.
'Empuraan', directed by Prithviraj, is a highly anticipated film for Mohanlal, following recent box office failures. The film, with a budget of ₹228 crore, aims for a pan-Indian release and is crucial for Mohanlal's career.
#Empuraan, #Mohanlal, #Prithviraj, #MalayalamCinema, #BoxOffice, #PanIndiaMovie