'കാബില്‍' ട്രെയ്‌ലറും ലീക്കായി

 


മുംബൈ: (www.kvartha.com 26.10.2016) നിര്‍മ്മാതാക്കളെ ഞെട്ടിച്ച് സഞ്ജയ് ഗുപ്ത ചിത്രമായ കാബിലിന്റെ ട്രെയ്‌ലറും ഇന്റര്‍നെറ്റില്‍ ലീക്കായി. ബുധനാഴ്ച (ഒക്ടോബര്‍ 26) ട്രെയ്‌ലര്‍ റിലീസ് ചെയ്യാനിരിക്കെയാണ് ചൊവ്വാഴ്ച വൈകിട്ട് ട്രെയ്‌ലര്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നത്.

ഇതോടെ സമ്മര്‍ദ്ദത്തിലായ ഹൃഥിക് റോഷന്‍ ട്രെയ്‌ലര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഹൃഥിക്ക് ആണ് കാബിലിലെ നായകന്‍. യാമി ഗൗതമാന് നായിക.

കാബിലിന്റെ ട്രെയ്‌ലര്‍ ലീക്കായത് തന്നെ ഞെട്ടിച്ചതായി ഹൃഥിക്കിന്റെ പിതാവും നിര്‍മ്മാതാവുമായ രാകേഷ് റോഷന്‍ പറഞ്ഞു. ഇത്തരം നീക്കങ്ങളിലൂടെ ആര്‍ക്കെന്ത് ഗുണമെന്നും അദ്ദേഹം ചോദിച്ചു.

വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത ട്രെയ്‌ലര്‍ ലീക്കായത് എവിടെ നിന്നാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് കാബീലിന്റെ അണിയറ പ്രവര്‍ത്തകര്‍.
'കാബില്‍' ട്രെയ്‌ലറും ലീക്കായി

SUMMARY: Rakesh Roshan, the producer of Sanjay Gupta's 'Kaabil', which stars Hrithik Roshan and Yami Gautam had decided to release the trailer of his film on Wednesday (26th October) but surprisingly by Tuesday evening the trailer was out on the net. Even Hrithik shared the link of the trailer on his twitter handle. But when the entire campaign was planned with a build up to the release on Wednesday, what really happened?

Keywords: Cinima, Bollywood, Rakesh Roshan, Hrithik Roshan, Kabeel, Trailer,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia