Sai Pallavi's Tattoo on Chest | നടി സായ് പല്ലവിയുടെ മുഖം നെഞ്ചില്‍ ടാറ്റൂ ചെയ്ത് ആരാധകന്‍; ചേര്‍ത്ത് നിര്‍ത്തിയുള്ള ഫോടോയുമായി താരം, വൈറലായി ചിത്രം

 



ചെന്നൈ: (www.kvartha.com) തന്റെ മുഖം നെഞ്ചില്‍ ടാറ്റൂ ചെയ്ത ആരാധകനൊപ്പമുള്ള സായ് പല്ലവിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. 'വിരാട പര്‍വം' സിനിമ പ്രമോഷന്‍ ചെയ്യുന്നതിനിടയില്‍ ആരാധകന്‍ സായ് പല്ലവിയുടെ അടുത്ത് എത്തുകയായിരുന്നുവെന്നും ആരാധകന്റെ അഭ്യര്‍ഥന കേട്ട് സായ് പല്ലവി ചേര്‍ത്തുനിര്‍ത്തി ഫോടോ എടുക്കുകയുമായിരുന്നുവെന്ന് സിനിമാ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. ആരാധകന്റെ പെരുമാറ്റം തന്നെ അമ്പരപ്പിച്ചതായി സായ് പല്ലവി പറയുന്നു. 

Sai Pallavi's Tattoo on Chest | നടി സായ് പല്ലവിയുടെ മുഖം നെഞ്ചില്‍ ടാറ്റൂ ചെയ്ത് ആരാധകന്‍; ചേര്‍ത്ത് നിര്‍ത്തിയുള്ള ഫോടോയുമായി താരം, വൈറലായി ചിത്രം


സായ് പല്ലവി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ 'വിരാട പര്‍വ'വും മികച്ച പ്രതികരണമാണ് നേടുന്നത്. പൊലീസുകാരനെ പ്രണയിക്കുന്ന നക്‌സല്‍ ആയിട്ട് പൊലീസുകാരനെ പ്രണയിക്കുന്ന നക്‌സല്‍ ആയിട്ടാണ് താരം വിരാട പര്‍വത്തില്‍ അഭിനയിക്കുന്നത്. വേണു ഉഡുഗുള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാണ ദഗുബാടിയാണ് നായകവേഷത്തില്‍ പൊലീസുകാരനായി അഭിനയിക്കുന്നത്. 

വേണു ഉഡുഗുള തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയയതും. വികരബാദ് ഫോറസ്റ്റില്‍ ആയിരുന്നു സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത്. സായ് പല്ലവിയുടെ കരുത്തുറ്റ കഥാപാത്രമാണ് ചിത്രത്തിലേതെന്ന് വിരാട പര്‍വം കണ്ടവര്‍ പറയുന്നു.

Keywords:  News,National,India,chennai,Entertainment,Social-Media,Twitter,  Fan Tattooed Sai Pallavi’s Face On His Body, Actress Poses For A Pic With Him
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia