● അദ്രി ജോയുടേതാണ് വരികള്‍.
● ചിത്രം ഈ മാസം 25 ന് റിലീസ് ചെയ്യും.
● പ്രിവ്യൂവിലൂടെ മികച്ച അഭിപ്രായങ്ങള്‍.
കൊച്ചി: (KVARTHA) ലീ അലി സംവിധാനം ചെയ്ത് എബിന്‍ സണ്ണി നിര്‍മ്മിച്ച് ശ്രീനിഷ് അരവിന്ദ്, അന്‍ഷാ മോഹന്‍, ആര്യ വിമല്‍, അദ്രി ജോ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന റണ്‍വേ എന്ന ഷോര്‍ട്ട് ഫിലിമിന്റെ ആദ്യ ഗാനം റിലീസ് ചെയ്തു. എല്‍ ആന്‍ഡ് ഇ പ്രൊഡക്ഷന്‍സിന്റെ യുട്യൂബ് ചാനലില്‍ ആണ് ഗാനം റിലീസ് ചെയ്തത്. അശ്വിന്‍ റാം ആണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. അദ്രി ജോയുടേതാണ് വരികള്‍.
ഇതിനോടകം തന്നെ പ്രിവ്യൂവിലൂടേയും മറ്റും മികച്ച അഭിപ്രായങ്ങള്‍ നേടിയ ഷോര്‍ട് ഫിലിം ആണ് റണ്‍വേ. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ പോലും അധികം ചര്‍ച്ച ചെയ്യാത്ത ഫാഷന്‍ ലോകത്തെ പിന്നാമ്പുറ കഥകള്‍ ആണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. കാഴ്ചയില്‍ പോലും ഒരു സിനിമയുടെതെന്ന് തോന്നുന്ന ക്വാളിറ്റിയില്‍ ആണ് ഗാനവും ഒരുക്കിയിരിക്കുന്നത്.
കൊച്ചിയില്‍ നടന്ന ഫാഷന്‍ മോഡലിങ് കേസുമായി കൂടി ബന്ധപ്പെട്ടാണ് സിനിമയുടെ കഥ വികസിക്കുന്നത് എന്നാണ് പ്രീവ്യൂയില്‍ നിന്നും വന്ന റിവ്യൂസില്‍ നിന്നും മനസ്സിലാകുന്നത്. നജോസ് ആണ് ക്യാമറ, വികാസ് അല്‍ഫോന്‍സ് ആണ് എഡിറ്റിംഗ്. എല്‍ ആന്‍ഡ് ഇ പ്രൊഡക്ഷന്റെ തന്നെ യൂട്യൂബ് ചാനലില്‍ ചിത്രം ഈ മാസം 25 ന് റിലീസ് ചെയ്യും.
ഈ ഷോര്‍ട്ട് ഫിലിം ട്രെയിലര്‍ നിങ്ങള്‍ കണ്ടു കഴിഞ്ഞോ? അഭിപ്രായങ്ങള്‍ താഴെ കമന്റ് ചെയ്യുക.
New Malayalam short film, 'Runway', is set to release this month. The film, directed by Lee Ali, delves into the dark side of the fashion industry and is based on a real-life incident in Kochi.
#MalayalamShortFilm #FashionIndustry #Runway #LeeAli #SreenishArvind #Kochi