കുറ്റവിമുക്തനായ ശേഷമേ ദിലീപിനെ തിരിച്ചെടുക്കൂകയുള്ളൂവെന്ന് ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും രംഗത്ത്
Jun 28, 2018, 20:43 IST
കൊച്ചി: (www.kvartha.com 28.06.2018) കുറ്റവിമുക്തനായ ശേഷമേ ദിലീപിനെ തിരിച്ചെടുക്കൂകയുള്ളൂവെന്ന് ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും രംഗത്ത്. നിരപരാധിത്വം തെളിയുന്നത് വരെ സസ്‌പെന്‍ഷന്‍ തുടരുമെന്ന് സംവിധായകരുടെ സംഘടനയായ ഫെഫ്കയും നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വ്യക്തമാക്കി.
കേസില്‍ പ്രതിയായതിനാലാണ് സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതെന്നും ആ സാഹചര്യത്തില്‍ മാറ്റം വരാത്തതിനാല്‍ തിരിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതില്ലെന്നും സംഘടനകള്‍ വ്യക്തമാക്കി. അതേസമയം, കുറ്റവിമുക്തനായാല്‍ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. വിചാരണപൂര്‍ത്തിയായി ദിലീപ് നിരപരാധിത്വം തെളിയിച്ചാല്‍ മാത്രമെ ഫെഫ്കയിലേക്ക് തിരിച്ചെടുക്കൂയെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
എന്നാല്‍ ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് താരത്തെ നേരത്തെ തന്നെ തിരിച്ചെടുത്തിരുന്നു. കേസില്‍ ജാമ്യം കിട്ടിയതിനെ തുടര്‍ന്നാണ് സംഘടനയിലേക്ക് ദിലീപിനെ തിരിച്ചെടുത്തത്. എന്നാല്‍ ഇത് വിവാദമായതോടെ തത്കാലം താനില്ലെന്ന് പറഞ്ഞ് ദിലീപ് മാറി നില്‍ക്കുകയാണ്.
കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡിയില്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ചില നടിമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് മറ്റ് സംഘടനകള്‍ നിലപാടുകള്‍ വ്യക്തമാക്കിയത്.
അതേസമയം, പൂര്‍ണമായും കുറ്റവിമുക്തനാകുംവരെ ഏത് സംഘടനയിലേക്കും ഇല്ലെന്ന് ദിലീപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kochi, Amma, Film, Entertainment, Dileep, Actress, Molestation, Case,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.