സാമ്പത്തിക തട്ടിപ്പ് കേസ്; നടി ലീന മരിയ പോളിനെ കസ്റ്റഡിയില്‍ വിട്ടു
Sep 6, 2021, 17:57 IST
ന്യൂഡെല്‍ഹി: (www.kvartha.com 06.09.2021) സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ലീന മരിയ പോളിനെ 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിലാണ് വിട്ടത്. ലീനയടക്കം 3 പേരെയാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. 2 പേരെ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിലും വിട്ടിട്ടുണ്ട്.
വ്യവസായിയുടെ ഭാര്യയെ കബളിപ്പിച്ച് 200 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഞായറാഴ്ചയാണ് ലീന മരിയ പോളിനെ ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. മുന്‍ ഫോര്‍ടിസ് ഹെല്‍ത് കെയറിന്റെ മുന്‍ പ്രമോടര്‍ ശിവേന്ദര്‍ സിങ്ങിന്റെ ഭാര്യയില്‍ നിന്നാണ് സുകേഷും സംഘവും 200 കോടി വാങ്ങി തട്ടിപ്പ് നടത്താന്‍ പദ്ധതിയിട്ടത്. വായ്പ തട്ടിപ്പ്, കള്ളപണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന ശിവേന്ദര്‍ സിങ്ങിനെയും സഹോദരന്‍ മല്‍വീന്ദര്‍ മോഹന്‍ സിങ്ങിനെയും പുറത്തിറക്കാന്‍ 200 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. ചെന്നൈ സ്വദേശി സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പെട്ടതാണ് കേസ്.
നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള സുകേഷ് ഉപയോഗിച്ച ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി ഗുജറാത്തിലെ ലബോറടറിയിലേക്ക് അയച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഇഡി ലീന മരിയ പോളിനെ ചോദ്യം ചെയ്തിരുന്നു. സുകേഷ് ചന്ദ്രശേഖറുടെ പങ്കാളിയായിരുന്ന ലീന മരിയ പോള്‍. കാനറ ബാങ്കിന്റെ അമ്പത്തൂര്‍ ശാഖയില്‍ നിന്നും 19 കോടിയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ച് 62 ലക്ഷവും തട്ടിയെടുത്ത കേസിലും 2013 മേയില്‍ ഇരുവരും അറസ്റ്റിലായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.