Hollywood | ഓസ്കാർ ജേതാവായ ഹോളിവുഡ് ഇതിഹാസം ജീൻ ഹാക്ക്മാനും ഭാര്യയും വീട്ടിൽ മരിച്ച നിലയിൽ


● ന്യൂ മെക്സിക്കോയിലെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
● ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിന് വിരാമം.
● രണ്ട് അക്കാദമി അവാർഡുകൾ നേടിയിട്ടുണ്ട്.
● നിലവിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ്.
വാഷിംഗ്ടൺ: (KVARTHA) ഹോളിവുഡ് ഇതിഹാസം ജീൻ ഹാക്ക്മാനും ഭാര്യ ബെറ്റ്സി അരകാവയും വസതിയിൽ മരിച്ച നിലയിൽ. 95 വയസ്സായിരുന്നു ജീൻ ഹാക്ക്മാന്, ഭാര്യ ബെറ്റ്സി അരക്കാവയ്ക്ക് 64 വയസ്സായിരുന്നു. ന്യൂ മെക്സിക്കോയിലെ സാന്താ ഫെയിലുള്ള വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഓസ്കാർ ജേതാവായ ജീൻ ഹാക്ക്മാന്റെയും ഭാര്യയുടെയും മരണം ഹോളിവുഡിനെ കണ്ണീരിലാഴ്ത്തി.
ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സാന്താ ഫെ കൗണ്ടി പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നിലവിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ രണ്ട് അക്കാദമി അവാർഡുകൾ, രണ്ട് ബാഫ്റ്റ അവാർഡുകൾ, നാല് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ, ഒരു സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് എന്നിവ നേടി ജീൻ ഹാക്ക്മാൻ അഭിനയ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. 1971-ൽ പുറത്തിറങ്ങിയ 'ദി ഫ്രഞ്ച് കണക്ഷൻ' എന്ന ത്രില്ലർ ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരവും 1992-ൽ പുറത്തിറങ്ങിയ 'അൺഫോർഗിവൺ' എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള അവാർഡും അദ്ദേഹം നേടി.
1930 ജനുവരി 30-ന് കാലിഫോർണിയയിലെ സാൻ ബെർണാർഡിനോയിലാണ് ജീൻ ഹാക്ക്മാൻ ജനിച്ചത്. 1961-ൽ 'മാഡ് ഡോഗ് കോൾ കട്ട്' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 'ബോണി ആൻഡ് ക്ലൈഡ്', 'ദി ഫ്രഞ്ച് കണക്ഷൻ', 'മിസിസ്സിപ്പി ബേണിംഗ്', 'അൺഫോർഗിവൺ' തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 2004-ൽ 'വെൽക്കം ടു മൂസ്‌പോർട്ട്' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമൻ്റ് ചെയ്യൂ.
Hollywood legend and Oscar winner Gene Hackman and his wife Betsy Arakawa were found dead at their home in Santa Fe, New Mexico. Gene Hackman was 95 and his wife was 64. Police are investigating the deaths, and no suspicious circumstances have been found so far.
#GeneHackman #HollywoodLegend #OscarWinner #MovieNews #Death #RIP