നടി ജനീലിയ ഡിസൂസ കോവിഡ് -19 ല്‍ നിന്ന് സുഖം പ്രാപിച്ചു; 21 ദിവസത്തെ ഐസൊലേഷന്‍ കാലയളവില്‍ താരം നേരിട്ട വെല്ലുവിളികള്‍ ആരാധകരുമായി പങ്കിടുന്നു
Sep 1, 2020, 14:29 IST
മുംബൈ: (www.kvartha.com 01.09.2020) താന്‍ കോവിഡ് -19 ല്‍ നിന്ന് സുഖം പ്രാപിച്ചതായി നടി ജനീലിയ ഡിസൂസ. ഇതിനിടെ 21 ദിവസത്തെ ഐസൊലേഷന്‍ കാലയളവില്‍ നേരിട്ട വെല്ലുവിളികള്‍ താരം ആരാധകരുമായി പങ്കിടുന്നു. കൊറോണ ബാധിച്ചിരുന്നതായി വെളിപ്പെടുത്തി നടി ജനീലിയ ഡിസൂസ. മൂന്നാഴ്ച മുന്‍പാണ് കോവിഡ്-19 ശ്രവ പരിശോധന ഫലം പോസിറ്റീവ് ആയതെന്ന് ജനീലിയ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ താന്‍ രോഗമുക്തി നേടിയതായി ജനീലിയ അറിയിച്ചു.
കൊറോണ സ്ഥിരീകരിച്ചെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെന്ന് ജനീലിയ പറഞ്ഞു. 21 ദിവസത്തെ ഐസൊലേഷന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. ടെക്‌നോളജി എത്രത്തോളം ഒപ്പമുണ്ടെങ്കിലും ഒറ്റപ്പെടല്‍ ഇല്ലാതാക്കാന്‍ കഴിയില്ല. പരിശോധന ഫലം നെഗറ്റീവ് ആയത് ദൈവാനുഗ്രഹമായി കരുതുന്നു എന്നും ജനീലിയ കൂട്ടിച്ചേര്‍ത്തു.
കുടുംബത്തിന്റെയും തന്നെ സ്‌നേഹിക്കുന്നവരുടെയും ഒപ്പം തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എല്ലാവരുടെയും സ്‌നേഹം തന്നെയാണ് ഏറ്റവും വലിയ കരുത്ത്. പരിശോധന നടത്തുക, നന്നായി ആഹാരം കഴിക്കുക, ആരോഗ്യമുള്ളവരായി ഇരിക്കുക എന്നിവ മാത്രമാണ് കൊറോണയെ ചെറുക്കാന്‍ ആവശ്യമെന്നും ജനീലിയ വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.