സല്‍മാന് ജീവിതത്തില്‍ ഏറ്റവും പേടി ദാ ഇതാണ്?

 


(www.kvartha.com 16.02.2016) ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറാണ് സല്‍മാന്‍. പ്രണയം സല്‍മാന്റെ ജീവിതത്തില്‍ പുത്തരിയല്ല. ബോളിവുഡിലെ ഒരുമാതിരി എല്ലാ നടിമാരുമായും ചേര്‍ത്തു സല്‍മാന്റെ പേര് പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ അതൊന്നും പൂവണിഞ്ഞില്ലെന്നു മാത്രം. റൊമേനിയന്‍ താരം ലുലിയ വാന്ററാണ് ലിസ്റ്റില്‍ പുതിയത്. എന്നാല്‍ സല്‍മാന് ജീവിതത്തില്‍ ഏറ്റവും പേടി എന്താണെന്നറിയാമോ?

മറ്റൊന്നുമല്ല ഒറ്റയ്ക്കുളള ഈ ജീവിതം തന്നെ. സിംഗിള്‍ ആയിരിക്കുന്നത് പലപ്പോഴും പേടിപ്പിക്കുന്നുണ്ടെന്നാണ് താരം പറയുന്നത്. ഒരു വീഡിയോയിലൂടെയാണ് താരം തന്റെ വലിയ ഭയത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ട്വിറ്ററില്‍ സോനം കപൂറാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബാച്ചിലറാണെന്ന സത്യം  എന്നെ നന്നായി ഭയപ്പെടുത്തുന്നു. പക്ഷേ ഈ പേടി ഞാന്‍ ഇഷ്ടപ്പെടുന്നു. ഇത് കുറച്ചുകാലം കൂടി ഇങ്ങനെ കൊണ്ടുപോകാന്‍ ആഗ്രഹമുണ്ടെന്നും 50കാരനായ താരം പറയുന്നു. സുല്‍ത്താനാണ് സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം. അനുഷ്‌ക ശര്‍മ്മയാണ് ചിത്രത്തിലെ നായിക.

ഇതിനിടെ രണ്‍ബീര്‍ കപൂറുമായുളള പ്രണയം തകര്‍ന്ന പഴയ കാമുകി കത്രീന കൈഫുമായി താരം അടുക്കുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. കത്രീനയുടെ ജീവിതത്തിലെ ഏററവും വേദനാജനകമായ ഘട്ടത്തിലൊക്കെ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിച്ചതു സല്‍മാനാണെന്നും സല്‍മാന്റെ തീരുമാനം അനുസരിച്ചാണ് കത്രീന പ്രവര്‍ത്തിച്ചതെന്നുമൊക്കെ കേട്ടിരുന്നു.
           
സല്‍മാന് ജീവിതത്തില്‍ ഏറ്റവും പേടി ദാ ഇതാണ്?


SUMMARY: Bollywood's most eligible bachelor, superstar Salman Khan, whose love life has always been in limelight, has revealed that while he fears the fact that he is single, he likes the fear.

The 50-year-old 'Bajrangi Bhaijaan' actor made the revelation in a video, posted by actress Sonam Kapoor on the micro-blogging website Twitter.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia