'തല ഇടിച്ചു ചിതറി മരിച്ചേനെ, തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്'; വൈറ്റില മേല്‍പാലത്തിലൂടെ കാറുമായി സാബുമോന്‍; വിഡിയോ
Jan 12, 2021, 14:24 IST
കൊച്ചി: (www.kvartha.com 12.01.2021) വൈറ്റില മേല്‍പാലത്തിലൂടെ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ മെട്രോ ഗര്‍ഡറില്‍ തട്ടുമെന്ന ആദ്യഘട്ടങ്ങളില്‍ വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ഉയരം കൂടിയ വാഹനങ്ങള്‍ 'കുനിഞ്ഞു' പോകേണ്ടിവരും എന്നുള്‍പ്പെടയുള്ള ആക്ഷേപങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. വൈറ്റില മേല്‍പാലത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ പ്രചരണത്തെ പൊളിച്ചടുക്കി കൈയില്‍ കൊടുത്തായിരുന്നു സോഷ്യല്‍ മീഡിയ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ഈ ദൗത്യത്തില്‍ പങ്കാളിയായിരിക്കുകയാണ് നടന്‍ സാബുമോന്‍.
വൈറ്റില മേല്‍പാലത്തിലൂടെ കാറുമായി യാത്ര ചെയ്തപ്പോള്‍ 'തലനാരിഴയ്ക്കാണ്' രക്ഷപ്പെട്ടതെന്ന് നടന്‍ സാബുമോന്‍. 'തല ഇടിചു ചിതറി മരിച്ചേനെ,തലനാരിഴക്ക് രക്ഷപെട്ടു. മുന്നറിയിപ്പ് തന്ന വി ഫോറിനു നന്ദി. ഇനിയും ഇത്തരത്തിലുള്ള മുന്നറിയിപ്പുമായി വരണേ.'സാബുമോന്‍ പറയുന്നു.
സുഹൃത്തുക്കളുമായി കാറില്‍ യാത്ര ചെയ്യുമ്പോള്‍ വൈറ്റില മേല്‍പാലത്തിലെ മെട്രോ ഗര്‍ഡറിനു സമീപത്തെത്തുന്നതും തുടര്‍ന്ന് സാബുമോന്‍ പറയുന്ന ഡയലോഗും ആളുകളില്‍ ചിരിയുണര്‍ത്തും.
Keywords: News, Kerala, Kochi, Road, Actor, Facebook, Video, Social Media, Entertainment, 'He would have been hit in the head and died, Sabumon with car over Vyttila flyover; Video
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.