'ഹേമ മാലിനി എല്ലാ ദിവസവും മദ്യപിക്കാറുണ്ട്, പക്ഷേ അവർ ആത്മഹത്യ ചെയ്തില്ല; നിധിൻ ഘട്ഗരി മകന്റെ വിവാഹത്തിന് നാല് കോടി രൂപ ചെലവഴിച്ചു, മന്ത്രി ആത്മഹത്യ ചെയ്യുമോ എന്ന് കാത്തിരുന്നുകാണാം' വിവാദ പരാമർശവുമായി എം എൽ എ

മുംബൈ: (www.kvartha.com 14.04.2017) മൈക് കിട്ടുമ്പോൾ തൊള്ളയിൽ തോന്നിയത് വിളിച്ചുപറയുന്ന രാഷ്ട്രീയക്കാരുടെ പട്ടികയിൽ ഒരാൾ കൂടി കടന്നു വന്നു. മഹാരാഷ്ട്ര സ്വതന്ത്ര എം എൽ എ ബച്ചു കാഡുവാണ് ബി ജെ പി ലോക് സഭാ അംഗവും പ്രമുഖ നടിയുമായ ഹേമ മാലിനിയെകുറിച്ച് മോശം പരാമർശം നടത്തി വിവാദത്തിന് തിരികൊളുത്തിയത്. ഹേമ മാലിനി എല്ലാ ദിവസവും മദ്യപിക്കാറുണ്ട്; പക്ഷേ അവർ ആത്മഹത്യ ചെയ്തില്ല എന്നായിരുന്നു എം എൽ എയുടെ പരാമർശം. കർഷകരുടെ ആത്മഹത്യയ്ക്ക് പിന്നിൽ മദ്യപാനമല്ലെന്ന് ഖണ്ഡിക്കാനായിരുന്നു ഹേമ മാലിനിയെ പരാമർശിച്ചത്. ആരാണ് മദ്യപിക്കാത്തത്? എം എൽ എമാരും എം പി മാരും മാധ്യമ പ്രവർത്തകരും എന്നുവേണ്ട സമൂഹത്തിലെ എല്ലാവരും മദ്യപിക്കുന്നു. ആത്മഹത്യയെ മദ്യപാനവുമായി ബന്ധപ്പെടുത്തേണ്ട യാതൊരു കാര്യവുമില്ല. ബച്ചു പറയുന്നു.

'ഹേമ മാലിനി എല്ലാ ദിവസവും മദ്യപിക്കാറുണ്ട്, പക്ഷേ അവർ ആത്മഹത്യ ചെയ്തില്ല; നിധിൻ ഘട്ഗരി മകന്റെ വിവാഹത്തിന് നാല് കോടി രൂപ ചെലവഴിച്ചു, മന്ത്രി ആത്മഹത്യ ചെയ്യുമോ എന്ന് കാത്തിരുന്നുകാണാം' വിവാദ പരാമർശവുമായി എം എൽ എ

മുംബൈയിൽ നടന്ന വാർത്താ സമ്മേളനത്തിൽ, കർഷക ആത്മഹത്യയെ കുറിച്ച് കോടതി വിധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് എം എൽ എ വാചാലനായത്.

മക്കളുടെ വിവാഹത്തിന് കൂടുതൽ പണം ചിലവഴിക്കേണ്ടിവരുന്നത് കൊണ്ടാണ് കർഷകരുടെ ആത്മഹത്യ എന്ന വാദത്തെ നിഷേധിക്കാൻ അദ്ദേഹം കയറിപ്പിടിച്ചത് കേന്ദ്രമന്ത്രി നിധിൻ ഘട്ഗരിയെയാണ്. മകന്റെ വിവാഹത്തിന് നാല് കോടി രൂപ ചെലവഴിച്ച നിധിൻ ഘട്ഗരി ആത്മഹത്യ ചെയ്യുമോ എന്നറിയാൻ നമുക്ക് കാത്തിരിക്കാം എന്നായിരുന്നു അടുത്ത പരാമർശം.
'ഹേമ മാലിനി എല്ലാ ദിവസവും മദ്യപിക്കാറുണ്ട്, പക്ഷേ അവർ ആത്മഹത്യ ചെയ്തില്ല; നിധിൻ ഘട്ഗരി മകന്റെ വിവാഹത്തിന് നാല് കോടി രൂപ ചെലവഴിച്ചു, മന്ത്രി ആത്മഹത്യ ചെയ്യുമോ എന്ന് കാത്തിരുന്നുകാണാം' വിവാദ പരാമർശവുമായി എം എൽ എ

കർഷകരുടെ ആത്മഹത്യയ്ക്കുള്ള പ്രധാന കാരണം മറ്റൊന്നുമല്ലെന്നും സാമ്പത്തിക പരാധീനത തന്നെയാണെന്നും ബച്ചു കാഡു തറപ്പിച്ചുപറയുന്നു. ഏതായാലും ബച്ചുവിന്റെ പരാമർശങ്ങൾ ദേശീയ മാധ്യമങ്ങളിൽ വലിയ വർത്തയായിട്ടുണ്ട്.

Summary: Hema Malini drinks daily but didn't kill herself: MLA on farmers' suicide,
Maharashtra MLA Bacchu Kadu said that the real cause behind farmers' suicides is lack of money

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia