സൗദി രാജാവിന്റെ നൃത്ത വീഡിയോ പങ്കുവെച്ച് അദ്‌നാന്‍ സാമി; ഇസ്ലാമില്‍ സംഗീതം ഹറാമാണെന്ന് ആരുപറഞ്ഞുവെന്നും താരം

 


മുംബൈ: (www.kvartha.com 21.05.2017) സൗദി രാജാവിന്റെ പരമ്പരാഗത വാള്‍ നൃത്തം ട്വിറ്ററില്‍ പങ്കുവെച്ച് ഗായകന്‍ അദ്‌നാന്‍ സാമി. ഞായറാഴ്ചയാണ് സാമി വീഡിയോ ട്വീറ്റ് ചെയ്തത്.

പ്രിയ മുസ്ലീം പണ്ഡിതരേ, സംഗീതം ഇസ്ലാമില്‍ ഹറാമാണെന്ന് നിങ്ങള്‍ പറയുന്നുണ്ടല്ലോ. ഇത് സൗദി അറേബ്യയാണ്. ഇത് രാജാക്കന്മാരുടെ പാട്ടും നൃത്തവുമാണ്. ഇപ്പോള്‍ നിങ്ങളുടെ ഫത് വകള്‍ എവിടെപോയി എന്നായിരുന്നു സാമിയുടെ ട്വീറ്റ്.

സൗദി രാജാവിന്റെ നൃത്ത വീഡിയോ പങ്കുവെച്ച് അദ്‌നാന്‍ സാമി; ഇസ്ലാമില്‍ സംഗീതം ഹറാമാണെന്ന് ആരുപറഞ്ഞുവെന്നും താരം

വീഡിയോയിലുള്ളത് സൗദി അറേബ്യയുടെ പരമ്പരാഗത നൃത്തമാണെന്ന് ചിലര്‍ മറുപടിയായി ട്വീറ്റ് ചെയ്തു. എന്നാല്‍ സൗദി അല്ല ഇസ്ലാമെന്നും ഇസ്ലാം എന്താണെന്ന് മനസിലാക്കണമെങ്കില്‍ ഖുര്‍ ആന്‍ വായിക്കണമെന്നും മറ്റൊരാള്‍ ട്വീറ്റ് ചെയ്തു. ഖുറാനില്‍ സംഗീതം ഹറാമാണെന്ന് പറയുന്നത് കണ്ടെത്താനാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

എന്നാല്‍ സംഗീതം ഹറാമാണെന്ന് കാണിക്കുന്ന ആയത്തോ സൂറത്തോ വേണമെന്നായി സാമി. അത്തരം വാക്യങ്ങള്‍ എവിടേയും കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Mumbai: Singer Adnan Sami has questioned Muslim clerics how “music is haram” after news surfaced online of US President Trump joining in traditional male-only sword dance in Saudi Arabia.

Keywords: National, Bollywood, Adnan Sami
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia