മദ്യപിച്ച് ലക്കുകെട്ട് വണ്ടിയോടിച്ച പെണ്‍കുട്ടി ഇടിച്ചുതെറിപ്പിച്ചത് രണ്ട് കാറുകളെ, പരിക്കേറ്റവര്‍ നിരവധി; ചോദിക്കാന്‍ ചെന്നവര്‍ക്ക് തെറിയഭിഷേകം
Jan 11, 2017, 12:11 IST
ഹൈദരാബാദ്: (www.kvartha.com 11.01.2017) മദ്യപിച്ച് ലക്കുകെട്ട് കാറോടിച്ച ഹൈദരാബാദ് നിവാസിയായ പെണ്‍കുട്ടി രണ്ട് കാറുകളെ ഇടിച്ചുതെറിപ്പിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു.
സൊമാജിഗുഡ നിവാസിയും ജൂബിലീ ഹില്‍സിലുള്ള ഒരു പ്രൈവറ്റ് കോളജിലെ ബിബിഎ വിദ്യാര്‍ത്ഥിനിയുമായ 21 കാരിയാണ് സുഹൃത്തുക്കളുടെ കൂടെ ഡിന്നര്‍ പാര്‍ട്ടി കഴിഞ്ഞ് വരുമ്പോള്‍ രണ്ട് കാറുകളെ ഇടിച്ചത്. ഇടിയേറ്റ ഒരു കാറിലെ ഡ്രൈവര്‍ പെണ്‍കുട്ടിയോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങി വന്ന് തെറി പറയുകയും മോശമായ ആംഗ്യം കാണിക്കുകയും കൂടി നിന്നവരോട് അസഭ്യമായ ഭാഷയില്‍ തട്ടിക്കയറുകയും ചെയ്തു.
ബഞ്ചാര പോലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു. ബ്രീത്ത് അനലൈസര്‍ വെച്ച് പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ട്. കാറില്‍ നിന്നും ഒരു പ്ലാസ്റ്റിക് കവറിലായി സൂക്ഷിച്ച് വെച്ച മദ്യക്കുപ്പികള്‍ പോലീസ് കണ്ടെടുത്തു. സെക്ഷന്‍ 279 ഐപിസി 189 വകുപ്പ് പ്രകാരം പെണ്‍കുട്ടിയുടെ മേല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ബഞ്ചാര പോലീസ് ഉദ്യോഗസ്ഥന്‍ ശ്രീനിവാസ് പറഞ്ഞു. പെണ്‍കുട്ടി ഓടിച്ച കാറ് കസ്റ്റഡിയിലെടുക്കുകയും പോലീസ് കൗണ്‍സിലിങ്ങിനായി രക്ഷിതാക്കളെ വിളിപ്പിക്കുകയും ചെയ്തു.
Summary: Hyderabad: Drunken girl student hits two cars, injures several bystanders! A young college student, consuming liquor while driving her car, dashed against two cars, including a cab, in the posh Banjara Hills area on Monday night.
Keywords: Alcoholic Youth, Entertainment, Hyderabad, Police, National.
ബഞ്ചാര പോലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു. ബ്രീത്ത് അനലൈസര്‍ വെച്ച് പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ട്. കാറില്‍ നിന്നും ഒരു പ്ലാസ്റ്റിക് കവറിലായി സൂക്ഷിച്ച് വെച്ച മദ്യക്കുപ്പികള്‍ പോലീസ് കണ്ടെടുത്തു. സെക്ഷന്‍ 279 ഐപിസി 189 വകുപ്പ് പ്രകാരം പെണ്‍കുട്ടിയുടെ മേല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ബഞ്ചാര പോലീസ് ഉദ്യോഗസ്ഥന്‍ ശ്രീനിവാസ് പറഞ്ഞു. പെണ്‍കുട്ടി ഓടിച്ച കാറ് കസ്റ്റഡിയിലെടുക്കുകയും പോലീസ് കൗണ്‍സിലിങ്ങിനായി രക്ഷിതാക്കളെ വിളിപ്പിക്കുകയും ചെയ്തു.
Image Credit: The Siasat Daily
Keywords: Alcoholic Youth, Entertainment, Hyderabad, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.